Wednesday, July 18, 2012

മൊബൈല്‍

ഒരു ബട്ടണില്‍ അവനുണ്ട്  
മറ്റൊരു ബട്ടണില്‍ അവളും !
പച്ച അമര്‍ത്തി തുടങ്ങും 
ചുവപ്പമര്‍ത്തി നിറുത്തും !
ഇടയില്‍ കഞ്ഞി വെന്തുപോകും  
ബക്കറ്റ്‌ കവിഞ്ഞു വെള്ളം പോകും 
സംസാരിച്ചു നടന്നു നടന്നു 
കുഴികളില്‍ ചാടും
പൊടി തട്ടി എഴുന്നേല്‍ക്കും 
വീണ്ടും സംസാരം തുടരും ...
അമ്മയുടെ ശകാരം കേള്‍ക്കാതെ !
 2 comments:

  1. ഈ മൊബൈല്‍ പ്രണയം കൊള്ളാല്ലോ....:-)
    കഞ്ഞി വെന്തു പോയാലും വേണ്ടില്ല; മൊബൈല്‍ കഞ്ഞിയില്‍ വീഴാതിരുന്നാല്‍ മതി....
    കുഴിയില്‍ ചാടിയാലും പൊട്ടക്കിണറ്റില്‍ വീണാലും വേണ്ടില്ല; കോള്‍ കട്ട് ആകാതിരുന്നാല്‍ മതി....

    ReplyDelete
  2. അനുഭവങ്ങള്‍ പാളിച്ചകള്‍ :P

    ReplyDelete