ഇലകള്‍ കണ്ണില്‍ കണ്ണില്‍
നോക്കിയപ്പോഴും
കാറ്റ് പൊതിഞ്ഞപ്പോഴും
വെയില്‍ ചുമ്പിച്ചപ്പോഴും
സന്ധ്യ ചുറ്റിപ്പിടിച്ചപ്പോഴും
മിഴിപൂട്ടി ആനന്ദിച്ച നീ,
ഒരുവട്ടം പോലും
തമ്മില്‍ കണ്ടിട്ടില്ലാത്ത
ഒരു വട്ടം പോലും
നിന്നെ വേദനിപ്പിക്കാത്ത
ഞാനൊന്നു തൊട്ടപ്പോഴെയ്ക്കും
വാടി വീണതെന്തിനാണ് ??
"ഒരു വട്ടം പോലും
ReplyDeleteനിന്നെ വേദനിപ്പിക്കാത്ത
ഞാനൊന്നു തൊട്ടപ്പോഴെയ്ക്കും
വാടി വീണതെന്തിനാണ് ?? "
അതൊരു നല്ല ചോദ്യമാണ്; നല്ലൊരു കവിതയും...
ചില മനസ്സുകളും അങ്ങനെയാണ്; ഒരു തൊട്ടാവാടിയെ പോലെ....
തൊട്ടാവാടി പെണ്ണെ നിന്നെ എനിക്കെന്തിഷ്ട്ട മണെന്നോ ..? എള നീരിന്‍റെ മാധുര്യവും ,തെളി നീരിന്‍റെ നയ്ര്‍മല്ല്യവും ഉള്ള വരികള്‍ ! അഭിനന്ദങ്ങള്‍ !
ReplyDeleteതൊട്ടാവാടി, മനസ്സില്‍ വിരിയുന്ന കവിതകളെല്ലാം ഒടുവില്‍ ചെന്ന് ചേരുന്നത് എന്‍റെ തൊട്ടാവാടിയിലേക്കാണ്. എന്‍റെ കവിതകളുടെ വളര്‍ച്ചയും അതിലെ കാല്‍പനികതയും അതിലെ പ്രണയവും വളര്‍ന്നത് നിന്നിലൂടെയാണ്. തൊട്ടാവാടീ.., നീയാണെന്‍റെ കവിത, നീയാണതിലെയോരേ വരികളും. വരികള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന നിന്നിലേക്കെത്തി നോക്കുന്ന വരികളാന്നെയിനിയും എഴുതാന്‍ പ്രേരിപ്പിക്കുന്നത്.
ReplyDelete