Tuesday, July 17, 2012

കൊലപാതകം

പ്രഭാതത്തിലെ തണുപ്പന്‍കാറ്റിനോടൊപ്പം 
കായലില്‍ ഇന്നുമൊരു 
ഉടലറ്റ തലയുടെ നിശബ്ദഗദ്ഗതമുണ്ടായിരുന്നു !
പതിവുകാഴ്ച്ച കണ്ടില്ലെന്നു നടിച്ച് ചിലരും 
കാലത്തെയും ലോകത്തെയും പഴിച്ചു മറ്റു ചിലരും ..
ചീറിപ്പായുന്ന പോലീസ് വാഹനങ്ങള്‍ക്കും 
പറയാനൊരു കഥയുമില്ലായിരുന്നു !
തെല്ലകലെ ചോരയില്‍ കുളിച്ചൊരു കല്ല്‌ 
അതിന്റെ ജന്മത്തെ പഴിച്ചു ..
അടിയൊഴുക്കിനോപ്പം നീങ്ങിയൊരു തലയറ്റ ഉടലിനും 
എല്ലാത്തിനും സാക്ഷ്യം വഹിച്ച ഓളങ്ങള്‍ക്കും 
എന്തൊക്കെയോ വിളിച്ചു പറയണമെന്നുമുണ്ടായിരുന്നു !
അപ്പോഴും പരതുന്നുണ്ടായിരുന്നു 
കുറേ കണ്ണുകള്‍ അടുത്ത ഇരയെ ! 
  

1 comment:

  1. "തെല്ലകലെ ചോരയില്‍ കുളിച്ചൊരു കല്ല്‌
    അതിന്റെ ജന്മത്തെ പഴിച്ചു .."

    മീന്‍ വെട്ടി തല തോട്ടില്‍ ഒഴുക്കുന്നത് പോലെയാണ് ഇന്നോരോ കൊലതപാതകങ്ങളും നടക്കുന്നത്... ക്വട്ടേഷന്‍ സംഘത്തിന്റെ വലയില്‍ കുരുങ്ങിയ ചെറു മീനുകള്‍ മാത്രമല്ലോ ഇന്ന് നമ്മള്‍...

    ReplyDelete