Monday, August 6, 2012

ഓര്‍മയിലെ ചെമ്പകപൂക്കള്‍


അന്നൊക്കെ പുസ്തകത്താളുകളില്‍
കൊഴിഞ്ഞു വീഴുന്ന സുഗന്ധമുള്ള 
വെന്മയായിരുന്നു ചെമ്പകപ്പൂക്കള്‍ !
പ്രണയം വാക്കുകളില്‍ 
പടര്‍ന്നു പന്തലിച്ചപ്പോള്‍
ഇതളുകളടര്‍ത്തി 
ആ പെരെഴുതുമായിരുന്നു !
പിരിയുന്നതിനു മുന്‍പും 
ഞാനവനോട് പറഞ്ഞിരുന്നു
ഒരു പൂവിറുത്തെനിക്ക് തരണമെന്ന് !
പാലിക്കാപ്പെടാന്‍ വാക്കുകള്‍ 
ഇനിയുമിരിക്കെ അവനിറുത്തു
തരുന്ന പൂക്കളും എന്‍റെ
സ്വപ്നങ്ങളില്‍ മാത്രമായി !
അതിനാല്‍ തന്നെ ചെമ്പകപൂക്കള്‍ 
ആത്മാവിലരിച്ചിറങ്ങുന്നൊരു
വേദനയുടെ ഗന്ധമാണ് ഇന്നെനിക്ക് !

1 comment:

  1. "പാലിക്കാപ്പെടാന്‍ വാക്കുകള്‍
    ഇനിയുമിരിക്കെ അവനിറുത്തു
    തരുന്ന പൂക്കളും എന്‍റെ
    സ്വപ്നങ്ങളില്‍ മാത്രമായി !" മനോഹരമായ വരികള്‍...

    പാലിക്കപ്പെടാതെ പോയ പ്രണയത്തിന്റെ ഇതളുകളില്‍ കൊത്തി വെച്ച പഴയൊരു സുന്ദര സ്വപ്നം കണ്മുന്നില്‍ തെളിയുന്നു...
    ചെമ്പകപ്പൂക്കള്‍ നെഞ്ചിലേറ്റിയ ഒരാത്മാവിന്റെ വിങ്ങലുകളും...


    ഈ കവിത ഉള്ളിലെവിടെയോ തട്ടി നിശാഗന്ധി....

    ReplyDelete