Thursday, January 24, 2013

ബന്ധനം

എത്ര വട്ടം തനിയെ പോവാനൊരുങ്ങിയതാണ് ,
വിരല്‍ത്തുമ്പുകള്‍  തൂവലുകളും 
കരങ്ങള്‍ ചിറകുകളുമാക്കിയും
കണ്ണെത്താ ദൂരത്തോളം
അലസമൊരു നിശ്വാസം പോലെ
കാറ്റിനോട് ചേര്‍ന്ന്
മേഘങ്ങള്‍ക്കിടയിലെ കുറുക്കുവഴികളിലൂടെ
ആരെയും പിന്തിരിഞ്ഞു നോക്കാതെ
അമ്മയുടെ നിറകണ്ണുകളില്‍
വിറകൊണ്ടു വീഴാതെ ..
സ്വപ്നത്തില്‍ നിന്നും പിടഞ്ഞെണീറ്റ്
നൊമ്പരപ്പെടാതെ ...
അലിഞ്ഞലിഞ്ഞില്ലാതാവാന്‍ !
യാത്രയെന്നും മുടങ്ങും
പടിയിറങ്ങാന്‍ സമ്മതിക്കാതെ
വിരലുകള്‍ ബന്ധിക്കപ്പെട്ട്
എന്നുമെന്നുമിങ്ങനെയൊരു
പുസ്തകത്താളില്‍ ... ! 

10 comments:

  1. അതുകൊണ്ട് , അതു കൊണ്ട് മാത്രം ..
    ഈ ബന്ധനത്തിലൂടെ പിറക്കുന്നുണ്ടീ വരികള്‍ ...
    എത്ര കാതമകലേക്ക് പൊകുന്നതിനേക്കാള്‍
    ഉയരത്തില്‍ , ദൂരത്തില്‍ ഈ വാക്കുകള്‍
    പല മനസ്സിലേക്ക് , പല ഹൃദയത്തിലേക്ക് ...

    ReplyDelete
  2. ബന്ധനം തന്നെ പാരില്‍

    ReplyDelete
  3. ബന്ധനത്തില്‍ നിന്നും
    പിറക്കുന്ന ഈ അക്ഷരക്കൂട്ടുകള്‍
    അതിഹൃദ്യം ആശയഗംഭീരം ....
    ആശംസകള്‍...

    ReplyDelete
  4. ചില ബന്ധനങ്ങള്‍ നല്ല പിറവിക്കു വേണ്ടിയാവാം..
    ആശംസകള്‍..

    ReplyDelete
  5. മികച്ച വരികൾ ..

    നിശാഗനന്ധിക്ക് കവിതകൾക്കിടയിൽ ദിവസങ്ങളുടെ വിടവ് കൂടി വരുന്നുണ്ടല്ലേ...

    ReplyDelete
  6. ബന്ധങ്ങള്‍ എല്ലാം ബന്ധനം എന്ന് പ്രശസ്ത കവി സന്തോഷ്‌ പണ്ഡിറ്റ്‌ പാടിയത് വെറുതെയല്ല... ആകെ മൊത്തം ബന്ധനമാണ് ഇപ്പൊ വായിക്കുന്ന എല്ലാ ബ്ലോഗുകളിലും ..ഹി ഹി... ആശംസകളോടെ

    ReplyDelete
  7. nalla varikal....


    http://rafeekdesign.blogspot.in/

    ReplyDelete
  8. എത്ര
    വട്ടം തനിയെ പോവാനൊരുങ്ങിയതാണ് ,
    hmmmm യാത്രയെന്നും മുടങ്ങും...... Aakaashathilekku parakkan kothikumbolu aazhnnirangiya boomiyile verukal bandhathinteyo bandhanathinteyo peril pidichu nirthum......

    ReplyDelete