Sunday, September 16, 2012

ബാല്യം

മാമ്പൂ കൊഴിയുന്ന 
മുറ്റത്തെ കളിക്കളത്തില്‍ 
മണ്ണപ്പങ്ങളും ചിരട്ടകളും 
നിരന്നുകിടക്കുന്നുണ്ട്
വഴിയരികിലെ 
ചെളിവെള്ളത്തില്‍ 
കാലിട്ടടിച്ച്‌ നടന്നപ്പോള്‍ 
ചിതറിയ മഴയുടെ 
കള്ളച്ചിരി കേള്‍ക്കാറുമുണ്ട് 
നമ്മള്‍ കണ്ണുപൊത്തിക്കളിച്ച 
തൊടിയലെ പൊടിമണ്ണില്‍ 
മായാതെ മറയാതെ 
കാലം കോറിയ ചിത്രങ്ങളും !
ഇന്നിന്‍റെ കുഞ്ഞുങ്ങള്‍ 
യു ടൂബിന്‍ വരാന്തയിലും
കാര്‍ട്ടൂണ്‍ സ്വപനങ്ങളിലും
വീഡിയോഗെയിം ചിന്തകളിലും 
കാലൂന്നി നടന്നപ്പോള്‍ 
അമ്മയുമച്ഛനും കാട്ടിക്കൊടുക്കാന്‍  
മറന്ന ,നിറമുള്ള 
ഓര്‍മ്മകളില്‍ 
എന്‍റെ ബാല്യം തിളങ്ങാറുണ്ട് !

3 comments:

  1. ഇന്നത്തെ കുട്ടികള്‍ അറിയാതെ പോവുന്ന ബാല്യം,
    ഇനിയൊരു പക്ഷെ നമുക്കാര്‍ക്കും തിരിച്ചെടുക്കാനാവാത്ത ബാല്യം..

    ഓര്‍ക്കുന്നു ഞാനിന്നുമാ കാലം
    വയല്‍ വരമ്പിലും മാവിന്‍ കൊമ്പിലും
    കഥ പറഞ്ഞും കളി പറഞ്ഞും
    കറങ്ങി നടന്ന കാലം
    ഒരു നവയുഗ സംസ്കാരത്തിനും
    തിരിച്ചു നല്‍കാനാവാത്ത എന്റെ ബാല്യ കാലം.

    ReplyDelete
  2. ഹമ്പടാ.. കരുതിയ പോലെയല്ലല്ലോ? ആദ്യമായാണ് ഈ വഴി വന്നത്

    ലളിതമായ കവിത നരിമല്യമുള്ള വരികൾ !!! ബാല്യത്തിലേക്ക് മടങ്ങാനും ഓർമ്മിക്കാനും ചിലത് കവിതയിലുണ്ട്. ബ്ലോഗ് നന്നായി മാർക്കറ്റ് ചെയ്യൂ എന്നാലോ കൂടുതൽ പേർ എത്തി നോക്കൂ...

    ReplyDelete
  3. ബാല്യകാലം , ഈ വരികളിലുടെ ഇന്നും ഒരു ചെറിയ നൊമ്പരമോടെ ഞാന്‍ ഓര്‍ക്കുന്നു വീണ്ടും ....ബാല്യ കളത്തിലെ എന്റെ മറക്കാന്‍ ആകാത്ത ആ ദിനം ...എന്റെ എല്ലാം ആയിരുന്ന എന്റെ മുതശന്റെ ചേതനയറ്റ ആ ശരീരം.എങ്കിലും പറയാതെ വയ്യ..ഈ വരികള്‍ എത്ര എത്ര കാലം എന്നെ പിന്നിലേക്ക്‌ നടത്തിച്ചുവന്നു,കയിപ്പും മധുരവും നിറഞ്ഞ ആ നടപ്പതകളിളുടെ ..ആശംസകള്‍!

    ReplyDelete