മറവിയുടെ വാതില്‍
ബുദ്ദിയെയും ശരീരത്തെയും
പാടെ മൂടിക്കഴിഞ്ഞു !
ജീവിതം സ്വപ്നങ്ങളുടെ നൂല്‍പ്പാലത്തില്‍
മരണത്തിലേയ്ക്ക് നടക്കുന്നു
ലോകത്തിന്‍റെ സഹതാപം കാണാതെ
മക്കളുടെ കണ്ണീരു കാണാതെ
ഞാനും അജ്ഞാതമായൊരു
വികാരവും മാത്രം !
നിന്‍റെ ഓര്‍മ്മകള്‍ നുരഞ്ഞു പൊന്തിയിരുന്ന
ജീവിതം , വീണ്ടും പല്ലിളിക്കുന്നു
ഇടക്കിടെ മങ്ങിയും തെളിഞ്ഞും
നിന്‍റെ ചിത്രങ്ങള്‍ മാത്രം വല്ലപ്പോഴും,
പുഴുവരിച്ച ഓര്‍മച്ചിന്തിലെ
ഒരിറ്റു പ്രകാശം !
ബുദ്ധിയാണുകുട്ടീ..
ReplyDeleteബുദ്ദിയല്ല..
കവിത നന്നായി..
ആശംസകള്‍...