Friday, July 20, 2012

വാക്ക്

ഒന്ന് നിലവിളിക്കുവാനുള്ള ശബ്ദം
പോലുമില്ലാത്തൊരു വാക്ക്
ഇടനെഞ്ചില്‍ നീറുന്നു !
തൂലികയില്‍ ഉരുകി വീഴാന്‍
പോള്ളുന്നൊരു വാക്ക് !
മുള്ളിട്ടു കുത്തിയും,
കഠാരമുനയാല്‍ തോണ്ടിയും,
വാളിനാല്‍ അറുത്തും
ജീവിതം ആ വാക്കിനെ
പുറത്തെടുക്കാന്‍ ശ്രമിക്കുന്നു !

2 comments:

  1. ചതഞ്ഞു പോവൂല്ലേ അങ്ങനെ എടുത്താല്‍..?

    ReplyDelete
  2. ആത്മാവില്‍ കുടുങ്ങി പോയ വാക്ക്

    ReplyDelete