Thursday, July 19, 2012

പാലം


ഒഴുകുന്നത്‌ അഴുക്കായാലും 
തെളിനീരായാലും 
മേലെ നിശ്ചലമായി 
നില്‍പ്പുറപ്പിക്കാനേ കഴിയൂ ..
കാലം മാറിയാലും 
ആളുകള്‍ മാറിയാലും 
പുഞ്ചിരി കളയാതെ 
പരുക്കന്‍ പാദങ്ങളുടെ നൊമ്പരവും 
ഇളം വിരലുകളുടെ പ്രതീക്ഷകളും 
നെഞ്ചിലേറ്റു വാങ്ങി ,
വിരഹത്തിന്‍റെ ഏകാന്തയാമങ്ങളും 
സ്വപ്നസാഭല്യത്തിന്‍റെ ചുംബനങ്ങളും 
കണ്ണു ചിമ്മാതെ കണ്ടു നില്‍ക്കുന്നൊരു 
നിശ്ചലഹൃദയം !


2 comments:

  1. ഇതൊക്കെ പണ്ടത്തെ പാലങ്ങളുടെ കഥയല്ലേ....
    ഇന്ന് ഒഴുകാന്‍ പുഴയില്‍ വെള്ളമില്ല..
    മണല്‍ വാരലില്‍ മുറിവേറ്റ പാദത്തിന്റെ വേരുകള്‍ ‍പോലും പോയിരുക്കുന്നു...
    പഴയൊരു പ്രതാപകാലത്തിനിന്റെ ഓര്‍മ്മകളും പേറി, വരണ്ടൊരു പുഴയും കൂട്ടായി മേലെ ഒരു പാലവും മാത്രം ഇന്നവശേഷിക്കുന്നു....!
    ഇനിയെത്ര നാള്‍....?

    ReplyDelete
  2. സ്വപ്നസാഫല്യം എന്നതല്ലേ ശരി

    ReplyDelete