കെട്ടിയ ആ ചങ്ങലയ്ക്കുള്ളിലുണ്ടൊരു
മദം പൊട്ടിയ വലുപ്പം !
മരങ്ങള്‍ പിഴുതെറിഞ്ഞു
കാടു കുലുക്കി പാതി ജന്മം
തീര്‍ത്തൊരു ചിന്നം വിളി !
ആണി കയറി ചെവി തുളഞ്ഞൊരു
അസ്വസ്ഥതയുടെ നീറ്റലില്‍
വല്ലപ്പോഴുമൊക്കെ മുരളാറുമുണ്ട് !
തടി ചുമന്നിരുന്ന കറുപ്പിനിപ്പൊഴൊരു
മിനുക്കൊക്കെയുണ്ട് !
മേനി തടവാനും,
ക്യാമറ മിന്നിക്കാനും
സന്ദര്‍ശകരുണ്ടല്ലോ !
എങ്കിലുമാ കാടിന്‍റെ
ഇരുളില്‍ മദിക്കുന്നൊരാനന്ദം
ഏതു ചങ്ങലക്കണ്ണികള്‍ക്ക്
കൊടുക്കാനാവും ?
മദം പൊട്ടിയ വലുപ്പം !
മരങ്ങള്‍ പിഴുതെറിഞ്ഞു
കാടു കുലുക്കി പാതി ജന്മം
തീര്‍ത്തൊരു ചിന്നം വിളി !
ആണി കയറി ചെവി തുളഞ്ഞൊരു
അസ്വസ്ഥതയുടെ നീറ്റലില്‍
വല്ലപ്പോഴുമൊക്കെ മുരളാറുമുണ്ട് !
തടി ചുമന്നിരുന്ന കറുപ്പിനിപ്പൊഴൊരു
മിനുക്കൊക്കെയുണ്ട് !
മേനി തടവാനും,
ക്യാമറ മിന്നിക്കാനും
സന്ദര്‍ശകരുണ്ടല്ലോ !
എങ്കിലുമാ കാടിന്‍റെ
ഇരുളില്‍ മദിക്കുന്നൊരാനന്ദം
ഏതു ചങ്ങലക്കണ്ണികള്‍ക്ക്
കൊടുക്കാനാവും ?