Wednesday, August 8, 2012

അരി

പാടത്തിന്‍റെ പച്ചപ്പില്‍ നിഷ്കളങ്കയായി 
കാറ്റിനൊപ്പം നൃത്തം പഠിച്ചതാണവള്‍ !
കാലം കുറേക്കാലം ബന്ധിച്ചിട്ടു 
പഴഞ്ചാക്കിനുള്ളില്‍ ചിലങ്കയണിയിക്കാതെ !
മോചിതയായപ്പോള്‍ 
ചൂടിന്റെ തിളപ്പില്‍
എത്ര സന്തോഷത്തോടെയാണ്
ഇന്നവള്‍ നൃത്തം വയ്ക്കുന്നത് ..
ഉരുണ്ടു സുന്ദരിയായി ചോറിന്‍റെ 
വെളുപ്പ്‌ വലിച്ചെടുക്കാനുള്ള തീവ്രശ്രമം !
അറിയുന്നുണ്ടാകുമോ ആവോ 
അല്പം കഴിഞ്ഞവള്‍ ആര്‍ത്തിയുടെ 
തീന്‍മേശയില്‍ വിളമ്പപ്പെടുമെന്നും .. 
ഭാവി അതില്‍ തീരുമെന്നും !!

3 comments:

  1. "കാലം കുറേക്കാലം ബന്ധിച്ചിട്ടു
    പഴഞ്ചാക്കിനുള്ളില്‍ ചിലങ്കയണിയിക്കാതെ !"

    വിത്ത് വിതച്ച്
    ഞാറ് നട്ട്
    വളമിട്ട് വളര്‍ത്തി
    കൊയ്തെടുത്ത് നെല്ലാക്കി
    കുത്തിയെടുത്ത് അരിയാക്കി
    അടുപ്പത്തിട്ട് ചോറാക്കി
    ഉരുള ഉരുട്ടി വയട്ടിലാക്കി....
    അവിടെ തീരുന്നു അരിക്കഥ...

    നിശാഗന്ധി, നല്ല കവിത...

    ReplyDelete
  2. ആഹാരമായിത്തീരുന്ന ധാന്യം
    ധന്യമായ ജന്മം.

    എല്ലാം വായിച്ചിട്ട് ഇവിടെ ഒരു കമന്റില്‍ ഞാന്‍ ഒതുങ്ങുന്നു
    (ഞാന്‍ മുമ്പുതന്നെ അടക്കമൊതുക്കമുള്ളവനാണെന്ന് വേറെ തെളിവ് വേണോ...??!!)

    ReplyDelete
  3. കൊടുത്തിരികുന്ന ചിത്രം നെല്‍കതിരല്ല sister

    ReplyDelete