Friday, August 3, 2012

മിണ്ടാപ്രാണി

വെറും മൃഗമാണെന്ന്
പറയുമ്പോഴും അതിനുo
നോവുന്നുണ്ടാവുമല്ലേ ?
തന്നില്‍ നിന്നും അടര്‍ന്നു വീണൊരു
കുഞ്ഞിന്‍റെ ചോര
സ്വന്തം കണ്ണില്‍ തെറിക്കുമ്പോള്‍
അതറിയാതെ പോകുമോ അമ്മ ?
നാമറിയാത്ത
ഭാഷയില്‍ ആ ജീവിയും
ആഗ്രഹിക്കുന്നുണ്ടാവും
ഇനി തനിക്ക് ഭൂമിയില്‍ ജനിക്കണ്ടെന്നു !
നീരത്രയും  ഊറ്റി
ഇനിയില്ല പിഴിയാനോന്നുമെന്നറിയുമ്പോള്‍
മിണ്ടാപ്രാണിയുടെ തലവെട്ടി
മാംസത്തില്‍ മുളകും പുരട്ടി
വേവിച്ച് ഉളുപ്പില്ലാതെ കഴിക്കും
നമ്മള്‍ മനുഷ്യര്‍ ! 

5 comments:

  1. ഒരാള്‍ കൂടി മിണ്ടാപ്രാണികളെ കുറിച്ച് സ്നേഹിക്കുന്നു എന്നത് സന്തോഷം തരുന്നു..
    ഒപ്പം, മറ്റൊരു ചോദ്യവും ഉയരുന്നു...
    നിശാഗന്ധി മത്സ്യമാംസാദികള്‍ കഴിക്കുന്ന കൂട്ടത്തില്‍ ആണോ?
    എങ്കില്‍ ഇനി മുതല്‍ ഈ മിണ്ടാപ്രാണികളെ തിന്നുന്നത് വേണ്ടെന്നു വെക്കുമോ?
    അതോ തത്വങ്ങളും ചിന്തകളും കവിതയില്‍ മാത്രം വിരിയുന്ന ഒന്നാണോ??

    ReplyDelete
  2. ഞാന്‍ മിണ്ടാപ്രാണിയായിട്ട് മിണ്ടാതിരിക്കുന്നെങ്കിലും കവിതകളൊന്നും വായിക്കാതെയിരിക്കുന്നില്ല. എല്ലാം കൂടെ വായിച്ചിട്ട് രാത്രി 11 മണിയാകുമ്പോള്‍ ഒരു കമന്റ്. (എന്റെയൊരു ബുദ്ധി..!!)

    ReplyDelete
  3. ആകെ കുഴച്ചിലാക്കുമോ?"വിഷമുള്ളതിനെക്കൊന്നും വിഷമില്ലാത്തത് വിഴുങ്ങിയും ജീവിക്കും ജീവിതങ്ങള്‍ " എന്ന് ഇടശ്ശേരി.

    ReplyDelete
  4. മാംസാഹാരം ഉപേക്ഷിക്കണം. മിണ്ടാപ്രാനികള്‍ ആയത് കൊണ്ടല്ല.അങ്ങനെ നോക്കിയാല്‍ ഏറ്റവും പാപം മിണ്ടാപ്രാണികളും അനങ്ങാപ്രാണികളും ആയ സസ്യങ്ങളെ കൊന്നു ഭക്ഷിക്കുന്നതാണ്. പ്രാണന്‍ പ്രാണനെ ഭക്ഷിച്ചു ജീവിക്കും. അതില്‍ പാപം കാണാന്‍ കഴിയില്ല. മാംസം നമ്മുടെ ശരീരത്തിന് യോജിച്ചതല്ല. അതുകൊണ്ട് സസ്യാഹാരി ആകണം.

    ഒരു വാദം ആയിക്കളയാം എന്ന് കരുതുന്നവരോട്....മാംസം കഴിച്ചോളൂ...ക്രൂരത കാട്ടാതെ കൊന്നിട്ട്....തമ്മില്‍ ഭേദം തൊമ്മന്‍ എന്ന രീതിയില്‍.

    ReplyDelete