Tuesday, July 17, 2012

ചാവേര്‍

മതമെന്നോ രാജ്യമെന്നോ
ഉറക്കെ മുദ്രാവാക്യം വിളിച്ചുകൊണ്ടൊരു
വിഡ്ഢിയായ ജീവന്‍  പൊട്ടിതെറിച്ചു ..
ഒപ്പം പൂമൊട്ടുകള്‍ പോലെ
പുഞ്ചിരിച്ചു നിന്നിരുന്ന കുറെ ജന്മങ്ങളും  !
അനുസ്മരണചടങ്ങില്‍ ചില്ലുകൂട്ടില്‍
ചിത്രങ്ങള്‍ കുറെ നിരത്തി വച്ചിരുന്നു !
മൈക്കിന്‍റെ ബഹളത്തിലൊരു
നേതാവിന്‍റെ കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്‌ജലികൾ !
ചാരമായോ ചോരപ്പിണ്ടങ്ങളായോ
ഉറ്റവരെ തിരിച്ചറിയേണ്ടി വന്നവവര്‍
അത് കണ്ടു പൊഴിച്ചത് കണ്ണീരായിരുന്നോ
അതോ ദേശാഭിമാനമോ ??

3 comments:

  1. ആദരാഞ്ചലികള്‍ തെറ്റിപ്പോയി. ആദരാഞ്‌ജലികൾ അണ് ശരി. കവിത കൊള്ളാം. ആശംസകൾ!

    ReplyDelete
  2. കവിത ഇഷ്ടമായി. തീവ്രവാദവും മതവുമായി വലിയ ബന്ധമുണ്ടന്ന് തോന്നുന്നില്ല.വേദഗ്രന്ധങ്ങളെക്കുറിച്ചു തെറ്റായ വ്യാഖ്യാനങ്ങള്‍ നല്‍കുന്നവരാണ് യുവാക്കളെ വഴിതെറ്റിക്കുന്നത്.

    ReplyDelete
  3. ഓരോ ചാവേര്‍ കൊല്ലപ്പെടുമ്പോഴും അവനെ ഓര്‍ത്തു ചിരിക്കുന്നു ചിലര്‍; അവനെ ദൌത്യം ഏല്‍പ്പിച്ച, അടുത്ത ഇരയെ തേടുന്ന കാപാലികന്മാര്‍.....

    ReplyDelete