Tuesday, July 17, 2012

വെയില്‍ നാളങ്ങള്‍


വെളിച്ചം കുടിയേറി പാര്‍ക്കാന്‍ മടിക്കുന്ന 
നിബിഡ വനങ്ങളിലെ മാമരകൂട്ടങ്ങളില്‍ 
വെയില്‍ നാളങ്ങള്‍ ഒരു നഗ്നശിശുവിനെ പോലെ 
ചില്ലകളുടെയും ഇലകളുടെയും 
ഇടയില്‍ കൂടി ഓടിയെത്തുന്നു  ...
തന്നില്‍ നിന്നും വേര്‍പെട്ട് 
കാറ്റിനെ തേടി പോകുന്ന 
ഇതളുകളെ നോക്കി 
നൊമ്പരപ്പെടുന്നൊരു കാട്ടുപൂവിന്‍റെ
മാറിലേയ്ക്ക് സ്വപ്നം പോലൊരു തലോടലായ് !
 



2 comments:

  1. "കാറ്റിനെ തേടി പോകുന്ന
    ഇതളുകളെ നോക്കി
    നൊമ്പരപ്പെടുന്നൊരു കാട്ടുപൂവിന്‍റെ
    മാറിലേയ്ക്ക് സ്വപ്നം പോലൊരു തലോടലായ് !"

    ചിലരുടെ മനസിലേക്കുള്ള ചിലരുടെ പ്രയാണവും ഇങ്ങനെ തന്നെ...
    നൊമ്പരപ്പെടുന്നൊരു ഹൃദയത്തിലേക്ക് സ്വപ്നം പോലൊരു തലോടലായ്, സ്വാന്ത്വനമയി...
    നല്ല കവിത....

    ReplyDelete
  2. തന്നില്‍ നിന്നും വേര്‍പെട്ട്
    കാറ്റിനെ തേടി പോകുന്ന
    ഇതളുകളെ നോക്കി
    നൊമ്പരപ്പെടുന്നൊരു കാട്ടുപൂവിന്‍റെ
    മാറിലേയ്ക്ക് സ്വപ്നം പോലൊരു തലോടലായ് !
    നല്ല വരികള്‍

    ReplyDelete