Wednesday, August 1, 2012

വീണ്ടുമൊരു മഴ

വള്ളിപ്പടര്‍പ്പിലൂടൊരു  സ്വപ്നമുത്ത്
മെല്ലെ ഒഴുകിയിറങ്ങുന്നുണ്ട് ,
ഒരായിരം കാര്‍മേഘങ്ങളുടെ മൌന
നൊമ്പരങ്ങളുമാവാഹിച്ച് !
ഇനി പെയ്യും ..
തുള്ളി തോരാതെ..
ഓര്‍മകളുടെ കുളിരും പേറി  .. !
കണ്ണടച്ച് കിടക്കും തോറും
വീണ്ടും വീണ്ടും കാതില്‍
മുഴങ്ങുന്നു ..
ആ മഴപ്പാട്ടുകള്‍ !
ആ പാട്ടിലലിഞ്ഞ് ഞാനും
ഒരു മേഘത്തിന്‍റെ ..
ഒരു സൌഗന്ധികത്തിന്‍റെ ..
ലാവണ്യത്തിലലിഞ്ഞലിഞ്ഞ് ..
തുള്ളികളായി പെയ്യ്തു പെയ്യ്ത് .. ! 

5 comments:

  1. മഴ...അവളുടെ സംഗീതം കേള്‍ക്കാത്തവര്‍ ആരുണ്ട് അവളുടെ മൃദു സ്പര്‍ശം അറിയാത്തവര്‍ ആരുണ്ട് അവളെ പ്രണയിക്കാത്തവര്‍ ആരുണ്ട്...?

    ReplyDelete
  2. ഈ വർഷം മഴ പെയ്യാൻ മറന്നു....

    ReplyDelete
  3. ഈ മാസത്തെ (ആഗസ്റ്റ്‌) മൂന്നാമത്തെ മഴയാണ് നിന്റെ കവിതയില്‍ പെയ്യുന്നത്... :-)

    ReplyDelete
  4. ഈ വർഷം മഴ കവിതയിലും കഥയിലും മത്രമേ ഉണ്ടവൂ എന്ന് തോന്നുന്നു.
    മഴപ്പാട്ടുകളെ പറ്റിയുള്ള മനോഹരമായ ഓർമ്മകൾ തന്നതിനു നന്ദി!

    ReplyDelete
  5. ഈയിടെയായി മഴയെത്തുന്നത് രാത്രികളില്‍ മാത്രമാണ്. അഗാധ യാമങ്ങളില്‍ അവളങ്ങനെ പെയ്തുകൊണ്ടിരിക്കയാകും. മഴത്തുള്ളികള്‍ക്കൊപ്പം ഒരു സംഗീതവും പെയ്തു വീഴും! ഹൃദയത്തിന് വേണ്ടി, ഹൃദയത്തിന് മാത്രം കേള്‍ക്കാനുല്ലൊരു സംഗീതം....രാത്രിമഴ ഒരാളുടെ ജീവിതത്തിലെ അനുഗ്രഹങ്ങളില്‍ ഒന്നാണ്.

    ReplyDelete