Wednesday, August 8, 2012

പെണ്ണ്


അവളെ അറിയാന്‍ ശ്രമിക്കുംതോറും 
ഞാനൊരു ജ്ഞാനിയാവുകയായിരുന്നു ... 
പെണ്ണിന്റെ മനസ്സിലെ 
നിഗൂഡതകളുടെ മാറാല തെളിച്ച്..
പ്രണയത്തിന്‍റെ ആഴങ്ങളില്‍ 
നീന്താന്‍ പഠിച്ച്... 
പിണക്കങ്ങളുടെ നിസ്സാരതയില്‍ 
ഒരുപാടു നൊമ്പരപ്പെടാന്‍ അറിഞ്ഞ്.. 
വാക്കുകള്‍ നുണയെന്നറിഞ്ഞിട്ടും 
അവളുടെ കണ്ണുകളില്‍  
സത്യം വായിച്ചറിഞ്ഞ്..
ഒരു യാത്രാമൊഴിയാല്‍ 
വേര്‍പാടിന്‍റെ കൈപ്പു നുകര്‍ന്ന് ... 
ഒടുവിലൊരു ഓര്‍മയില്‍ മാത്രം 
ജീവിക്കാന്‍ പഠിച്ചു ഞാന്‍ !

3 comments:

  1. ജീവിതം പഠിക്കുവാന്‍ ഇനുയുമേരെ കര്‍മങ്ങള്‍ ബാക്കിയുണ്ട്

    ReplyDelete
  2. "ഒരു യാത്രാമൊഴിയാല്‍
    വേര്‍പാടിന്‍റെ കൈപ്പു നുകര്‍ന്ന് ...
    ഒടുവിലൊരു ഓര്‍മയില്‍ മാത്രം
    ജീവിക്കാന്‍ പഠിച്ചു ഞാന്‍ !"

    ഇത് കലക്കീട്ടോ....ഈ കവിത എന്നെ ഒരുപാട് ആകര്‍ഷിച്ചു നിശാ...
    ജ്ഞാനിയാകാന്‍ ഞാനും ശ്രമിച്ചിട്ടുള്ളത് കൊണ്ടാകാം...

    നീ പറഞ്ഞ പോലെ ഓര്‍മയില്‍ ഒരു ജീവിതം...അതാണ്‌ ഇപ്പോള്‍...

    ReplyDelete
  3. NALLA VARIKAL........KEEP GOING......

    ReplyDelete