Wednesday, July 10, 2013

അമാവാസി

വിജനമെന്റെ ആകാശവീഥിയിലിതെത്ര അമാവാസികൾ !!
നിലാവും , താരങ്ങളും നമ്മുടെ ഗാനങ്ങളും
മധുരം പുരട്ടാത്ത കറുകറുത്തിതെത്ര അമാവാസികൾ ... !!
രാപ്പുഴയെത്ര നേരമായ് കടഞ്ഞിട്ടുo
നിന്റെ നക്ഷത്രപഥത്തിന്റെ ഇത്തിരി വെട്ടമെങ്കിലും
തെടിയെത്താത്ത എന്റെ ഹൃദയമിതെത്ര ശൂന്യമിന്ന് .. !!
ഇടവഴികളിലെവിടെയോ മധുവായ്  കൊഴിഞ്ഞ
നിന്നിതളൊന്നിൽനിന്നും
മണ്ണിന്റെ ആർദ്രതയിലെയ്ക്കു വീണുപോയിരുന്നോ ഞാൻ ?
ഒരുനാളെങ്കിലും നിന്റെ ഓർമ്മകളുടെ
നീരുറവകളിലേയ്ക്കൊഴുകിയെത്തുമോ
ഞാനീ തമോവനം താണ്ടി.. !!
നീയിന്നോളം നമുക്കിടയിൽ മെനഞ്ഞെടുത്ത അണക്കെട്ടുകൾ
 ഭേദിക്കാൻ മാത്രം
അന്നെന്റെ അമാവാസികൾക്കുo ത്രാണിയുണ്ടാവും... !!
നീ തന്നു പോയ ഇരുളാം നോവിൽ കുരുത്ത ത്രാണി ... !!

3 comments:

  1. കുരുത്തത് ഒരു തോണി ആയിരുന്നെങ്കിൽ?എന്ന് തോന്നി

    ReplyDelete
  2. നല്ല കവിത

    ശുഭാശംസകൾ...

    ReplyDelete
  3. എത്ര അമാവാസികള്‍!!പിന്നെ പൌര്‍ണ്ണമി ഉണ്ടെന്നതൊരു ധൈര്യം

    ReplyDelete