Wednesday, July 24, 2013

ബാക്കിയാവുന്നത്

ഓരോ വഴി അവസാനിക്കുന്നിടത്തും
ആരോ നട്ട് നനച്ചു വളര്‍ത്തിയിട്ടുണ്ടാവും
പൂവിട്ടു നില്‍ക്കുന്നൊരോര്‍മ്മ 
പിന്നിലേയ്ക്ക് തിരിഞ്ഞുനോക്കുമ്പോള്‍ 
മാടിവിളിക്കുന്ന 
ഒരായിരം ഓര്‍മ്മകളില്‍ ജീവിക്കുമ്പോള്‍ 
ഇന്നും ഈ നിമിഷവും 
നാമറിയാതെ മറ്റൊരോര്‍മ്മയായ് 
പര്യവസാനിക്കും ...  

4 comments:

  1. വായിച്ചു.
    ബാക്കിയായി!!

    ReplyDelete
  2. ബാക്കിയാവുന്നത് ആ ...... ഓര്‍മ്മകള്‍ മാത്രം.

    ReplyDelete
  3. നല്ല കവിത

    ശുഭാശംസകൾ....

    ReplyDelete
  4. ഈ ഓര്‍മ്മയും പൂത്തുലഞ്ഞ് സുഗന്ധം പരത്തും..

    ReplyDelete