രാത്രിയുടെ നീണ്ട ഇടവഴികൾക്ക് മുകളിൽ
സ്വർണ്ണം ചാലിക്കുന്ന നക്ഷത്രങ്ങൾ
ഭൂമിയെ എത്രത്തോളം വെറുക്കുന്നുണ്ടാവും ..
പകൽമറകളിലും
നിഴൽകൂടാരങ്ങളിലും
ചൂളമടിച്ചു കറങ്ങുന്ന കാറ്റിന്റെ കണ്ണുകളിൽ
എത്ര ഈറൻ പടർന്നിട്ടുണ്ടാവും ...
മനസ്സാക്ഷിയില്ലാത്ത
മനസ്സുകളില്ലാത്ത ശവങ്ങൾക്കുമേൽ
ഒരിക്കലീ പ്രകൃതി തീയായ് പെയ്യും...
അന്നോളം അധപഥനത്തിന്റെ കൊടുമുടിയിൽ
കൊടികുത്തി വാഴും നമ്മൾ.. !!
സ്വർണ്ണം ചാലിക്കുന്ന നക്ഷത്രങ്ങൾ
ഭൂമിയെ എത്രത്തോളം വെറുക്കുന്നുണ്ടാവും ..
പകൽമറകളിലും
നിഴൽകൂടാരങ്ങളിലും
ചൂളമടിച്ചു കറങ്ങുന്ന കാറ്റിന്റെ കണ്ണുകളിൽ
എത്ര ഈറൻ പടർന്നിട്ടുണ്ടാവും ...
മനസ്സാക്ഷിയില്ലാത്ത
മനസ്സുകളില്ലാത്ത ശവങ്ങൾക്കുമേൽ
ഒരിക്കലീ പ്രകൃതി തീയായ് പെയ്യും...
അന്നോളം അധപഥനത്തിന്റെ കൊടുമുടിയിൽ
കൊടികുത്തി വാഴും നമ്മൾ.. !!
സഹനശക്തിയ്ക്ക് മേലെ വന്നാല്‍ പിന്നെന്തുചെയ്യും അല്ലേ?
ReplyDelete(കവി രോഷത്തിലാണല്ലോ)
കവിത നന്നായി.
ReplyDeleteശുഭാശംസകൾ...
ഹൃദയങ്ങൾ കൂടുതൽ കരുത്താർജിക്കും കവിതകളിൽ ഋതുക്കൾ പൊഴിയും
ReplyDeleteഒരിക്കലീ പ്രകൃതി തീയായ് പെയ്യും...
ReplyDeleteനന്നായിരിക്കുന്നു
ആശംസകള്‍