പുലരി :
മകരമഞ്ഞിൻ പുതപ്പിലൊരു
കുഞ്ഞുതുള്ളിയിൽ
തിളങ്ങുന്ന സൂര്യനേത്രം !
പകൽ:
ഇരുൾ പിളർന്നൊരു
പകലിന്റെ ജനനം !
സ്വപ്നം :
ഒരു മിന്നൽപിണരിൽ
അദൃശ്യമാകുന്ന ലോകം !
കടൽപ്പക്ഷി:
തളരാതെ,
തീരം തേടിയൊരു
തിരയുടെ വേഗത്തോടൊപ്പം !
രാത്രിമഴ:
നനയുന്ന ചിന്തകളുടെ കവിളിൽ
കണ്ണീരിന്റെ ഇളംചൂട് !
മകരമഞ്ഞിൻ പുതപ്പിലൊരു
കുഞ്ഞുതുള്ളിയിൽ
തിളങ്ങുന്ന സൂര്യനേത്രം !
പകൽ:
ഇരുൾ പിളർന്നൊരു
പകലിന്റെ ജനനം !
സ്വപ്നം :
ഒരു മിന്നൽപിണരിൽ
അദൃശ്യമാകുന്ന ലോകം !
കടൽപ്പക്ഷി:
തളരാതെ,
തീരം തേടിയൊരു
തിരയുടെ വേഗത്തോടൊപ്പം !
രാത്രിമഴ:
നനയുന്ന ചിന്തകളുടെ കവിളിൽ
കണ്ണീരിന്റെ ഇളംചൂട് !
തിളച്ചുയരുന്ന ചിന്തകളുടെ കവിളില്‍
ReplyDeleteകുളിരായ് പതിക്കുമൊരു മഞ്ഞുതുള്ളി.
നല്ല വരികള്‍
ആശംസകള്‍
നല്ല കവിതകൾ.
ReplyDeleteശുഭാശംസകൾ...
ബാക്കി കുട്ടികള്‍???????
ReplyDelete