സന്ധ്യയൊന്നിലേയ്ക്ക് കൂട് തേടി
കഥ തേടി ,
ഇത്തിരി പോന്ന ,
കണ്ണാടിചിറകിനാല്‍
പറക്കയാണ് ഞാന്‍ ...
എന്‍റെ ഇരുള്‍വഴികളെ
മാടി വിളിക്കുന്ന നൂലപ്പശകളില്‍
ഭ്രമിച്ചില്ല ഞാനിന്നേവരെ ...
ഒരു നാളിലൊരുനാളില്‍
എന്നെയും കാത്ത്
ഇന്നും തുന്നപ്പെടുന്നു
ആയിരം വര്‍ണ്ണവലകള്‍
എന്‍റെ വഴികളോരോന്നിലും !
ഇടവഴിയുടെ നിഗൂഡനിശബ്ദതയില്‍
കാലമൊരുക്കുന്ന മരണവലകള്‍ .. !
ഇത്തിരിപ്പോന്ന കണ്ണാടിച്ചിറകേ!!
ReplyDeleteനല്ല വരികൾ
ReplyDeleteശുഭാശംസകൾ...