Friday, July 26, 2013

മറ്റാര്‍ക്കും അറിയാത്തത്

വിരല്‍ത്തുമ്പില്‍നിന്നും 
വാടി വീഴുന്ന എല്ലാ അക്ഷരങ്ങളും 
വിഴുങ്ങുന്ന കടലിനറിയാം 
കടലാഴങ്ങള്‍ മതി വരില്ലെന്‍റെ 
നോവെല്ലാം പൊതിഞ്ഞു വയ്ക്കാനെന്ന്... !!
ഓരോരോ ഇരവിലും 
പരിഭവമെല്ലാം കേട്ട് 
ചുവക്കുന്ന സന്ധ്യകള്‍ക്കറിയാം
ഒരു വാനം മതിവരില്ലെന്‍റെ
കരളോളം നൊന്തു ചുവക്കാനെന്ന്.. !

3 comments:

  1. കുറഞ്ഞ വരികളിലെ നെടുവീര്‍പ്പുകള്‍ ഉള്ളില്‍ തട്ടുന്നത്

    ReplyDelete
  2. സൂര്യന്റെ ശോഭ തട്ടുമ്പോള്‍ മഞ്ഞുരുകുന്നപോലെ ഇതെല്ലാം ആവിയായിപ്പോകാനും ഒരു നിമിഷം മതിയെന്ന് പ്രഭാതത്തിനുമറിയാം!!

    ReplyDelete
  3. അതാണ് വേദന... അതറിയാനാണ് വേദന...
    കഞ്ചാവിനടിമയായ ഒരാള്‍ കഞ്ചാവടിച്ച ശേഷമുള്ള തന്റെ അനുഭവത്തെപ്പറ്റി
    പറഞ്ഞപ്പോള്‍ ഇപ്രകാരം പറയുകയുണ്ടായി,
    "ആ സമയത്ത് ചിപ്പോള്‍ കരയുവാനും ചലപ്പോള്‍ ചിരിയ്ക്കുവാനും തോന്നും
    ഇതില്‍ കരയുന്നതാണ് കൂടുതല്‍ സുഖം"

    ReplyDelete