ഭൂമിയുടെ ഉണങ്ങിയ
വിള്ളലുകൾക്കിടയിൽ
എവിടെയോക്കെയോ
ഇന്നും പുഴകളും,
പഴുത്തു കൊഴിയാത്ത ഇലകളുമുണ്ട് ...
കിളികളും , കാട്ടുപൂക്കളും
തെന്നലും, തണുവും ,
മഞ്ഞും കാട്ടാറുകളുമുണ്ട് .. !!
സൂര്യതാപത്തിൽ പഴുക്കാത്ത മണ്ണും
മഴയിൽ പൊതിഞ്ഞ പ്രണയവും
കിളികൾ ചേക്കേറുന്ന ചില്ലകളും
മനുഷ്യൻ ചങ്കറുക്കാത്ത മാമരങ്ങളും
സന്ധ്യയിൽ കുറുകുന്ന പ്രാക്കളും
നിദ്രയെ പുണരുന്ന രാപ്പൂക്കളുമുണ്ട് !
ദൈവത്തിന് മനുഷ്യനിലുള്ള
അവസാന പ്രതീക്ഷ
കാത്തുസൂക്ഷിക്കുന്നിടങ്ങൾ... !!
വിള്ളലുകൾക്കിടയിൽ
എവിടെയോക്കെയോ
ഇന്നും പുഴകളും,
പഴുത്തു കൊഴിയാത്ത ഇലകളുമുണ്ട് ...
കിളികളും , കാട്ടുപൂക്കളും
തെന്നലും, തണുവും ,
മഞ്ഞും കാട്ടാറുകളുമുണ്ട് .. !!
സൂര്യതാപത്തിൽ പഴുക്കാത്ത മണ്ണും
മഴയിൽ പൊതിഞ്ഞ പ്രണയവും
കിളികൾ ചേക്കേറുന്ന ചില്ലകളും
മനുഷ്യൻ ചങ്കറുക്കാത്ത മാമരങ്ങളും
സന്ധ്യയിൽ കുറുകുന്ന പ്രാക്കളും
നിദ്രയെ പുണരുന്ന രാപ്പൂക്കളുമുണ്ട് !
ദൈവത്തിന് മനുഷ്യനിലുള്ള
അവസാന പ്രതീക്ഷ
കാത്തുസൂക്ഷിക്കുന്നിടങ്ങൾ... !!
മഹാപ്രതീക്ഷകള്‍
ReplyDeleteബിവറേജസ് corp മുന്നിലെ ക്യൂ വും ഉണ്ട്
ReplyDeleteദൈവത്തിന് അങ്ങനൊരു പ്രതീക്ഷ ഇപ്പോഴും ഉണ്ടോ ?
ReplyDeleteമോഹനപ്രതീക്ഷകളാണല്ലോ മനുഷ്യജീവിതം!
ReplyDeleteആശംസകള്‍