Saturday, July 20, 2013

ആത്മരോദനം

പതിനഞ്ചു വർഷങ്ങൾക്കു ശേഷവും
പത്രത്താളുകളുടെ ഒഴിഞ്ഞ കോണുകളിൽ
ചിരിക്കുന്നൊരു നിഷ്കളങ്ക മുഖം കാണാറുണ്ട്‌ ...
ഇനിയുമൊരു പതിനഞ്ചു വർഷങ്ങൾക്കു ശേഷവും
കുറെയധികം ചോദ്യചിഹ്നങ്ങളും ചുറ്റിലും ചാർത്തി
ചിരിക്കുമൊരു ശാന്തമായ മുഖം ... !!
നാളെയെല്ലാം മറക്കുന്ന ഇന്നുകളുടെ
പുകച്ചുരുളുകൾക്കുള്ളിൽ എന്നോ
മാഞ്ഞുപോയൊരു കന്യകയുടെ പാൽപ്പുഞ്ചിരി ... !
കാലത്തിന്റെ നീരാളിചുറ്റിൽ
ശ്വാസം കിട്ടാതെ ഞരങ്ങിയൊരു
നിസ്സഹായമായ നിലവിളി.. !
നാവിൻ തുമ്പിൽ ക്രൂശിക്കപ്പെടുന്ന
തിരുമുറിവുകളുടെ അട്ടഹാസം !
എവിടെയൊക്കെയോ
ദൈവത്തെ തോൽപ്പിച്ച ഊറിയ ചിരികളിൽ
മദ്യം മണക്കുന്നു ... ! 
നോട്ടുകെട്ടുകളുടെ അടിയൊഴുക്കിൽ
നേരിന്റെ നിറങ്ങൾക്ക് മുകളിൽ കാലങ്ങളോളം
തെളിയാത്ത അഴുക്കിന്റെ കറുത്ത പാട !!

4 comments:

  1. നാളെയെല്ലാം മറക്കുന്ന ഇന്നുകളുടെ
    പുകച്ചുരുളുകൾക്കുള്ളിൽ എന്നോ
    മാഞ്ഞുപോയൊരു കന്യകയുടെ പാൽപ്പുഞ്ചിരി ...
    Grt Dear
    www.hrdyam.blogspot.com

    ReplyDelete
  2. അഴുക്കിന്‍റെ കൂമ്പാരങ്ങള്‍ കുമിഞ്ഞുകൂടുകയാണ്‌...

    ReplyDelete
  3. അന്ന് ഭൂമിയില്‍ നിന്ന് അവന്റെ രക്തം നിലവിളിക്കുന്നു എന്ന് പറഞ്ഞ ദൈവം ഇന്ന് എവിടെയാണോ..??

    ReplyDelete
  4. ദൈവത്തെ തോൽപ്പിച്ച ചിരികൾ.!! ദൈവവും ചിരിക്കുന്നുണ്ടാവും.!!!

    നല്ല കവിത.

    ശുഭാശംസകൾ...

    ReplyDelete