Tuesday, July 17, 2012

തെരുവ്


കുത്തിവരച്ച പാഠപുസ്തകങ്ങളുടെ 
താളുകളില്‍ നിന്നും 
ഉറക്കം തൂങ്ങി ഞാന്‍ പഠിച്ചതിനേക്കാള്‍ 
ജീവിച്ചു പഠിച്ചവരാ തെരുവിന്‍റെ 
ഒരു മൂലയില്‍ ചേറില്‍ കളിക്കുന്നുണ്ട് !
എന്റെ മേശയില്‍ വിളമ്പിയ 
സമൃദ്ധമായ വിഭവങ്ങളെക്കാള്‍ 
രുചിയുണ്ടാ അടുപ്പില്‍ വേവുന്ന 
കഷ്ടപ്പാടിന്‍റെ  കഞ്ഞിക്ക് !
പിഞ്ഞിപോയ വസ്ത്രമെങ്കിലും 
അവന്റെ മനസ്സിന് എന്‍റെതിനേക്കാള്‍ 
എത്രയോ വെന്മയാണ് ! 

2 comments:

  1. നിശാഗന്ധീ സത്യം തന്നെ. അര്‍ത്ഥവത്തായ വരികള്‍...
    ആശംസകള്‍...

    ReplyDelete
  2. "എന്റെ മേശയില്‍ വിളമ്പിയ
    സമൃദ്ധമായ വിഭവങ്ങളെക്കാള്‍
    രുചിയുണ്ടാ അടുപ്പില്‍ വേവുന്ന
    കഷ്ടപ്പാടിന്‍റെ കഞ്ഞിക്ക് !"

    തികച്ചും വേറിട്ട മറ്റൊരു കവിത; വളരെ മികച്ചത്...
    ഏതാനും വരികളില്‍ പറയാന്‍ ഉള്ളതെല്ലാം നീ നന്നായി പറഞ്ഞിരിക്കുന്നു....ഇനിയും പോരട്ടെ ഇത്തരം കവിതകള്‍...

    ReplyDelete