Tuesday, July 17, 2012

കൊലപാതകികള്‍ക്ക്

മരണത്തിന്‍റെ  ഗന്ധമെന്താണ് ?
ചന്ദനത്തിരികളുടേതോ അതോ
ആളിപ്പടരുന്ന ചിതയുടേതോ ?
അതോ രാത്രിയില്‍
ജനാലയിലൂടൂറി വരുന്ന
പാലപൂക്കളുടെ മാദകഗന്ധമോ ?
നിന്നെ നിഴലുപോലെ പിന്തുടരുന്ന
മരണത്തിന്‍റെ കറുത്ത വിരലുകളിലെ
രൂക്ഷഗന്ധമേതെന്നറിയാന്‍ പോലുമാവതെ
കൊല്ലാന്‍ നടക്കുന്നു ... എതിരെ വരുന്നവനെ !
നാളെ നിന്‍റെ ശ്വാസത്തിലും തുളച്ചു കയറും
അതേ  ഗന്ധം ...... അത് വരെ നീ കൊന്നു കൊണ്ടേയിരിക്കൂ ...

1 comment:

  1. ഗന്ധമെതെന്നു അറിയാത്തത് കത്തിയ്ക്കല്ലേ...
    സ്വന്തം ചോരയെ മറക്കുന്ന വാല്മുനകള്‍...
    നോട്ടുകെട്ടുകള്‍ക്ക് അപ്പനും സഹോദരിയും ഇല്ലല്ലോ....

    ReplyDelete