Tuesday, August 7, 2012

രാഷ്ട്രീയം

മുഖം മൂടിയണിഞ്ഞ നരഭോജികള്‍
പട്ടിണി കിടക്കാറില്ല
കൊന്നും തിന്നും വയറും മനസ്സും
നിറയ്ക്കും !
പാഠപുസ്തകത്തിലെ കൊച്ചുകാഴ്ച്ചകളില്‍
രക്തവര്‍ണ്ണമുള്ള കൈവെള്ളകള്‍ പതിയുന്നു !
അടുപ്പിലെരിയുന്ന പട്ടിണിയില്‍
മുദ്രാവാക്യങ്ങള്‍ തിളക്കുന്നു !
പോസ്റ്ററുകള്‍ക്കു പിന്നില്‍
കൈക്കൂലിയും കള്ളപ്പണവും
ആടിത്തിമിര്‍ക്കുന്നു !
കുതികാലു വെട്ടി മണിമാളികയില്‍
ആഡംമ്പരത്തിനു നിരത്തിയും
നാളകളെയും വികസനത്തെയും
ലേലത്തിനു വച്ചും
സുഖജീവിതം നയിക്കുന്നു
കറപുരളാത്ത രാഷ്ട്രീയം !
തമ്മിലടിച്ചും അടിപ്പിച്ചും,
തെറിക്കുന്ന ചുടുചോര ആര്‍ത്തിയോടെ
മോന്തിയും അട്ടഹസിക്കുന്ന ജന്മങ്ങള്‍ !
എനിക്കൊന്നു പോകണം പുറത്തേയ്ക്ക്
നിങ്ങളില്ലാത്ത എന്‍റെ ജീവിതത്തിലേയ്ക്ക് !
എങ്കിലും ഭയമാനെനിക്ക്
നാളെ പുലരുമ്പോള്‍  നൂറായി വെട്ടപ്പെട്ടു
ഞാന്‍ തെരുവില്‍ വീണാലോ ??
ഇനിയവരുടെ മുഖംമൂടി വലിച്ചെറിഞ്ഞാലും
മിണ്ടില്ല നമ്മള്‍ !
നാവുകള്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു !
അമ്മയെ  തിന്നുന്ന
പെങ്ങളെ കൊല്ലുന്ന ലോകത്ത്
ഹര്‍ത്താലിനു വാഹനം തകര്‍ക്കാനുള്ള
അധികാരമേ ഇനി നമുക്കുള്ളൂ !!

2 comments:

  1. "പാഠപുസ്തകത്തിലെ കൊച്ചുകാഴ്ച്ചകളില്‍
    രക്തവര്‍ണ്ണമുള്ള കൈവെള്ളകള്‍ പതിയുന്നു !
    അടുപ്പിലെരിയുന്ന പട്ടിണിയില്‍
    മുദ്രാവാക്യങ്ങള്‍ തിളക്കുന്നു !"

    എഴുതിയതൊക്കെയും ശരി...
    രാഷ്ട്രീയക്കാരുടെ ശിങ്കിടികള്‍ ആകുന്നു ഗുണ്ടകള്‍...
    പഠിപ്പിക്കുന്ന മാഷിന്റെ ചോര തെറിച്ച് വീണ കുഞ്ഞുങ്ങള്‍ എത്രയോ നാളത്തെ കൌണ്‍സലിംഗ്-നു ശേഷമാണ് ഇത്തിരിയെങ്കിലും ജീവിതത്തിലേക്ക് തിരിച്ചു വന്നത്...

    ഏതായാലും നിശാഗന്ധിയില്‍ സാമൂഹ്യ പ്രസക്തി ഉള്ള വിഷയങ്ങള്‍ വിരിയുന്നത് കാണുബോള്‍ മനസ്സിന് വളരെ സന്തോഷം തോന്നുന്നു....

    ReplyDelete