Saturday, December 8, 2012

തീവണ്ടിയാത്ര

ചൂളം വിളിച്ചൊരു  തീവണ്ടി
പായുന്നു ചീറി !
തുരുമ്പടിഞ്ഞ പാളങ്ങളും
പച്ച നിറഞ്ഞ തോട്ടങ്ങളും
മഞ്ഞയണിഞ്ഞ പാടങ്ങളും
വിജനത വരച്ചിട്ട
പേരറിയാത്ത ദേശങ്ങളും
നൊടികളില്‍
പിന്നിലാക്കിയൊരു യാത്ര !
നേരത്തോടു നേരo
വാനം തുള്ളിയായ് ചാറിയും
ജനലഴികളില്‍ തിളങ്ങിയും ,
ഇടയിലാദിത്യനൊളികണ്ണാല്‍
ദര്‍ശനം നല്‍കിയും ,
ദീര്‍ഘമായൊരു യാത്രതന്നിടവേളയില്‍
കാട്ടുതീപോല്‍പ്പടരുന്ന ചിന്തകളെ-
-യുലച്ചുകൊണ്ടൊരു വിറയാര്‍ന്ന
കൈ മുന്നിലേയ്ക്ക് നീളവേ ,
കനിവറ്റ വൃദ്ധനയനങ്ങള്‍ത്തന്‍
നിശബ്ദയാചനയില്‍
വരണ്ടെന്‍ ഹൃദയവും കവിതയും !
ആരോരുമില്ലേയാവോ
ഉപേക്ഷിക്കപ്പെട്ടുവോ മക്കളാല്‍ ?
ഉയര്‍ന്നീലൊരു ചോദ്യവും
തൊണ്ടയിലെ ഗദ്ഗതത്തിലെല്ലാം
തടഞ്ഞുനിന്നല്‍പ്പനേരം !
ധൃതിയില്‍ തോള്‍സഞ്ചിയിലെ
കാശുനീട്ടിവച്ചാ
കാലത്തിന്‍ തളര്‍ന്ന കൈക്കുള്ളില്‍ !
മിഴികള്‍ നിറഞ്ഞെങ്കിലും
ഒരുവാക്കുരിയാടാതെ
വെച്ചു വേച്ചു  ദൃഷ്ടിതന്നില്‍ നിന്നും
മറഞ്ഞൊരു നിഴലു മാത്രമായീ
മനസ്സിലയാള്‍ ബാക്കിയാകെ ,
ഇനിയെന്‍റെ സ്റ്റേഷനെത്തുവോളം
തലച്ചോറിലോടുന്നതൊരു
ദു:ഖചിത്രം മാത്രമാവും !
തുച്ഛമീ ജീവിതലീലകളെത്ര വിചിത്രം !

2 comments:

  1. നന്നായിരിക്കുന്നു
    അങ്ങനെ എത്രയെത്ര ജീവിതങ്ങള്‍ ഈ ഭൂമിയില്‍,!!!
    ആശംസകള്‍

    ReplyDelete
  2. കാണുന്നവേളയിലീ ലോകത്തോട്‌ ചൊല്ലട്ടെ ഞാനും..
    വ്യര്‍ത്ഥമാം സഹതാപ വാക്കുകളാല്‍ നീയപഹസിക്കല്ലേയവരെ
    കാലം തോല്‍പ്പിച്ച മനസ്സുകളെ..

    ReplyDelete