Tuesday, December 25, 2012

ഡിസംബര്‍ !


ഡയറിയുടെ അവസാനതാളുകള്‍
മഞ്ഞുമൂടിക്കിടക്കുന്നു
ദിനങ്ങളെണ്ണിയെണ്ണി 
എന്‍റെയീ ഡിസംബറും 
തിരശ്ശീലയ്ക്കപ്പുറം 
ഓര്‍മ്മകളിലൊളിക്കുന്നു !
കലണ്ടര്‍പേജുകള്‍മറിയുമ്പോള്‍ 
നവവധുവിന്‍റെ നാണത്തോടെ  
വീണ്ടുമൊരാണ്ട് !
കുളിരുപടലങ്ങളിലെ 
നക്ഷത്രക്കാഴ്ച്ചകള്‍ മായുമ്പോള്‍ 
ചേതനയറ്റ് ചോരപുരണ്ടൊരു 
നോവിന്‍ ഡിസംബര്‍ !

5 comments:

  1. ഡിസംബർ എന്നും നോവുന്ന ഓർമ്മയാണ്

    ReplyDelete
  2. ഡിസംബര്‍ നോവിന്റെയല്ല കുതൂഹലങ്ങളുടെ മാസമാണെനിയ്ക്ക്

    ReplyDelete
  3. priyappetta december... ninnodenikku pranayaamaanu....

    ReplyDelete
  4. പിന്‍തിരിഞ്ഞു നോക്കാന്‍...,......
    ആശംസകള്‍

    ReplyDelete
  5. എത്ര സുന്ദരം ഈ വരികള്‍ ...

    ReplyDelete