Tuesday, December 18, 2012

നീയുറങ്ങുന്ന മണ്ണില്‍

പങ്കിട്ടെടുത്ത ചിരികള്‍ക്കും
കാലങ്ങളോളം നനഞ്ഞ ഓര്‍മ്മകള്‍ക്കും ഇനി വിട !
ഇളകിയ മണ്ണിന്നടിയില്‍
പറഞ്ഞു തീര്‍ക്കാത്ത രഹസ്യങ്ങളും
ചേര്‍ത്തുപിടിച്ച് ഇനി നിനക്കുറങ്ങാം !
ചിമ്മി കൊതിപ്പിച്ച ഇമകള്‍ പൂട്ടി ,
എന്നും പാതിവിടര്‍ന്നിരുന്ന ചുണ്ടുകള്‍ കൂമ്പി ,
നിത്യതയുടെ മൂടുപടത്തിനുള്ളില്‍  നീ വിശ്രമിക്കുക !
എങ്കിലും ,
വാകമരങ്ങളുടെ വേരുകളില്‍
നീയെനിക്കു സന്ദേശങ്ങളയയ്ക്കുക !
വേനല്‍ ചുവക്കുമ്പോള്‍
ഞാനവ സ്വീകരിക്കാം !
നറും ചന്ദനസുഗന്ധമുള്ള തിരികളില്‍
പ്രാര്‍ഥനകള്‍ ഞാനും പകരാം !
ഏറുന്ന ശോകം മനസ്സുഴുതുമറിക്കുമ്പോള്‍
പാദമുദ്ര പതിക്കാതെ,
കണ്ണീരാല്‍ നനയ്ക്കാതെ ,
ഞാന്‍ വരാം !
എത്രയോ തവണ ഞാന്‍ ആര്‍ദ്രമായ്‌ ചുംബിച്ച
നിന്‍റെ ഹൃദയമലിഞ്ഞിറങ്ങിയ ഇവിടെയ്ക്ക് ! 

4 comments:

  1. ഇളകിയ മണ്ണിന്നടിയില്‍
    പറഞ്ഞു തീര്‍ക്കാത്ത രഹസ്യങ്ങളും
    ചേര്‍ത്തുപിടിച്ച് ഇനി നിനക്കുറങ്ങാം !
    ഗുല്‍മോഹര്‍ വീണു ചെമ്പിച്ചമണ്ണില്‍.....

    ReplyDelete
  2. വാകമരങ്ങളുടെ വേരുകളില്‍
    നീയെനിക്കു സന്ദേശങ്ങളയയ്ക്കുക !
    വേനല്‍ ചുവക്കുമ്പോള്‍
    ഞാനവ സ്വീകരിക്കാം !



    നെഞ്ഞുലച്ചു ഈ മണ്ണ് :- അഭിനന്ദനങ്ങള്‍

    ReplyDelete
  3. വാകമരങ്ങളുടെ വേരുകളില്‍
    നീയെനിക്കു സന്ദേശങ്ങളയയ്ക്കുക !
    വേനല്‍ ചുവക്കുമ്പോള്‍
    ഞാനവ സ്വീകരിക്കാം !

    ഹൃദയസ്പര്ശിയായ വരികൾ

    ReplyDelete