ഇലകള്‍ കൊഴിക്കാതൊരു
ദേവതാരു ,
വസന്തം കാത്തു നില്‍ക്കയാ-
-ണെന്‍റെ ആത്മാവില്‍ !
ദേശാടനപ്പക്ഷികളോരോന്നും
തേടിപ്പറക്കയാണ് പൂക്കാലം !
ഇലയനക്കങ്ങളില്ലാത്ത
ശിശിരമാണിന്നതിഥി !
അടര്‍ന്നു വീണു മണ്ണായ്
മാറും മുന്‍പേ
വേരിലലിയും മുന്‍പേ ,
പൂക്കാലത്തെ ഇല
നീട്ടിയൊന്നു തൊടാനൊരു
ദേവതാരുവിനു മോഹം !
ദേവതാരു ,
വസന്തം കാത്തു നില്‍ക്കയാ-
-ണെന്‍റെ ആത്മാവില്‍ !
ദേശാടനപ്പക്ഷികളോരോന്നും
തേടിപ്പറക്കയാണ് പൂക്കാലം !
ഇലയനക്കങ്ങളില്ലാത്ത
ശിശിരമാണിന്നതിഥി !
അടര്‍ന്നു വീണു മണ്ണായ്
മാറും മുന്‍പേ
വേരിലലിയും മുന്‍പേ ,
പൂക്കാലത്തെ ഇല
നീട്ടിയൊന്നു തൊടാനൊരു
ദേവതാരുവിനു മോഹം !
ദേവതാരു പൂക്കട്ടെ.....
ReplyDeleteമോഹങ്ങൾ പൂവണിയട്ടെ......
ReplyDelete‘ദേവദാരു’- എന്നല്ലേ? അല്ലെങ്കിൽ ക്ഷമിക്കുക.....
ശുഭാശംസകൾ.....
മോഹങ്ങള്‍ക്കുമപ്പുറം വസന്തം മാഞ്ഞ വഴികള്‍..
ReplyDeleteഎന്റെ ഋതുക്കളില്‍ എന്നും വസന്തം മിന്നിമായാറെ ഉണ്ടായിരുന്നുള്ളൂ...