Tuesday, December 11, 2012

കാത്തുനില്‍ക്കുന്ന പൂക്കാലo

കവിത പൂക്കുന്ന നിഗൂഡനിശബ്ദതയില്‍
നിന്നെയൊരു കുഞ്ഞിനെപോലെ
ഞാന്‍ മടിയില്‍ക്കിടത്തുകയും
വിരലുകള്‍ നിന്റെ മുടിയിഴകളില്‍
വീണമീട്ടുകയും ചെയ്യുമ്പോള്‍ ,
നിലാവ് നമുക്കായ് പാടുകയും
പ്രപഞ്ചം നമുക്കായ്
നിശ്ചലമാവുകയും ചെയ്യും !
അവിടെയാണ്
നിനക്കായൊരു
പൂക്കാലം കാത്തുനില്‍ക്കുന്നത് !!


2 comments:

  1. എന്നേ നിശ്ചലമായൊരു ലോകത്തില്‍
    ഒരു പൂക്കാലം കൊതിച്ചു ഞാനും...
    നിലാവിന്റെ പാട്ടിനൊപ്പം വീണമീട്ടാന്‍
    നിന്‍ മൃദുവിരലുകളാല്‍ മുടിയിഴ തഴുകുവാന്‍..

    ReplyDelete
  2. പൂക്കാത്ത മുല്ലയ്ക്ക് പൂവിടാൻ കാത്തെന്റെ പൂക്കാലമെല്ലാം കൊഴിഞ്ഞുപോയി....

    ReplyDelete