മുറിവേറ്റ മൃഗത്തിന്റെയും
മഴനനഞ്ഞ ശലഭത്തിന്റെയും
തുലാമഴയില്‍ തളിര്‍ക്കുന്ന ചില്ലകളുടെയും
നിശബ്ധതയിലെ പ്രകൃതിയുടെയും
ഭാഷയാണിനി പഠിക്കേണ്ടത് !
പ്രണയവും നോവും
ഓര്‍മ്മയും സ്വപ്നവും
എന്നെയെന്നേ മുഴുവനായ് മോന്തി !
എരിയുന്ന തീയായ്
വാക്കുകള്‍ ജീവനെ കത്തിക്കുമ്പോഴും
ജ്വാലയായ് പടരുന്ന
കവിതയാണെനിക്ക് വേണ്ടത് !
ചിന്തയിലെ വിസ്ഭോടനമായ്
ചിതറുന്ന ചോരയായ്
മുറിയുന്ന ചിരിയായ്
വരികളില്‍ ഒളിഞ്ഞ
ആഴമാണെനിക്ക് വേണ്ടത് !
വരികളിൽ അഗ്നിജ്വലിക്കട്ടെ.......
ReplyDelete