താരാട്ടിന്‍റെ തുമ്പില്‍ നിന്നും
യുദ്ധത്തിന്‍റെയും കാഹളത്തിന്‍റെയും
മുഴക്കങ്ങളിലേയ്ക്ക്
നീ ഊര്‍ന്നുവീണതെന്നാണെന്‍റെ ഹൃദയമേ ?
പ്രണയത്തിന്‍റെയും ഗാനങ്ങളുടെയും
തോടു പൊട്ടിച്ച്
ചെഞ്ചോരയുടെയും മുദ്രാവാക്യങ്ങളുടെയും
ആദര്‍ശങ്ങളിലേയ്ക്ക് വഴുതിമാറിയതെന്നാണ് ?
ഏതു മൂല്യമാണ് നീ തേടുന്നത്?
ഏതു ലോകമാണ് നീ
പുതുതായ് പണിഞ്ഞുയര്‍ത്തുന്നത് ?
ആരെയാണ് നീ വെല്ലുവിളിക്കുന്നത് ?
സുനാമിയും കൊടുങ്കാറ്റുമില്ലാത്ത
വരള്‍ച്ചയും ശൈത്യവുമില്ലാത്ത
പട്ടിണിയും കണ്ണീരുമില്ലാത്ത കാലത്ത്
നിന്‍റെ രക്തസാക്ഷ്യമണ്ഡപമുയര്‍ത്തുവാനോ
വിപ്ലവങ്ങളില്‍ നീയിന്നു പറ്റിചേര്‍ന്നത് ?
യുദ്ധത്തിന്‍റെയും കാഹളത്തിന്‍റെയും
മുഴക്കങ്ങളിലേയ്ക്ക്
നീ ഊര്‍ന്നുവീണതെന്നാണെന്‍റെ ഹൃദയമേ ?
പ്രണയത്തിന്‍റെയും ഗാനങ്ങളുടെയും
തോടു പൊട്ടിച്ച്
ചെഞ്ചോരയുടെയും മുദ്രാവാക്യങ്ങളുടെയും
ആദര്‍ശങ്ങളിലേയ്ക്ക് വഴുതിമാറിയതെന്നാണ് ?
ഏതു മൂല്യമാണ് നീ തേടുന്നത്?
ഏതു ലോകമാണ് നീ
പുതുതായ് പണിഞ്ഞുയര്‍ത്തുന്നത് ?
ആരെയാണ് നീ വെല്ലുവിളിക്കുന്നത് ?
സുനാമിയും കൊടുങ്കാറ്റുമില്ലാത്ത
വരള്‍ച്ചയും ശൈത്യവുമില്ലാത്ത
പട്ടിണിയും കണ്ണീരുമില്ലാത്ത കാലത്ത്
നിന്‍റെ രക്തസാക്ഷ്യമണ്ഡപമുയര്‍ത്തുവാനോ
വിപ്ലവങ്ങളില്‍ നീയിന്നു പറ്റിചേര്‍ന്നത് ?
ആദര്‍ശമല്ല തീര്‍ച്ച! പിന്നെ?............
ReplyDeleteആശംസകള്‍
rakthasakshikal enna vakkinnu puthiya arthangal nalki mandapangal kettipokkiyathinte ennathinum valupathinumothu party bahulliam kanakakiyathu thottu adhrsham nadukadathapettathalle... Viplavam nokku kuthiyavukayum cheithu
ReplyDeleteപട്ടിണിയും കണ്ണീരുമില്ലാത്ത കാലത്ത് രക്തസാക്ഷി മണ്ഡപങ്ങള്‍ ഉയരില്ല കാരണം പട്ടിണിക്കും കണീരിനും എതിരെ കൈ ഉയര്‍ത്തുന്നവന്‍ ആണ് പിന്നെ രക്തസക്ഷി ആകുക
ReplyDeleteനഷ്ടങ്ങള്‍.. കണ്ടു മടുത്ത വേദനകള്‍ എന്നെ ചോരയുടെയും മുദ്രാവക്യങ്ങളുടെയും ലോകത്തെത്തിച്ചു... നീ തന്നെ പൊട്ടിച്ചെറിഞ്ഞ എന്റെ പ്രണയത്തിന്റെയും കവിതകളുടെയും ലോകത്തിലും, ഇന്നത്തെ ലോകത്തിലും ഞാന്‍ ഒറ്റയായിരുന്നു... എനിക്കായി രക്തസാക്ഷി മണ്ഡപമുയര്‍ത്താന്‍ പോലും ആരുമില്ലാതെ...
ReplyDelete