എത്രയെത്ര ദിനരാത്രങ്ങള്‍
ഭാരമേന്തിയും മുടന്തിയും
പശിയാല്‍ തളര്‍ന്നുമീ
പൊടിപിടിച്ച തിണ്ണയില്‍
സ്വപ്നം കാണാതെ
ദൂരത്തു കണ്ണുംനട്ടുകിടന്നു ഞാന്‍ !
അനാഥനായും
ഏകനായും
കാലത്തോടൊപ്പമോടി തഴമ്പിച്ച
അഴലുകളിലിന്ന്
മരണം തീ കായുന്നു !
പ്രാണസഖിയില്ലാതെ,
പ്രണയമെന്തെന്നറിയാതെ
കാത്തിരിക്കാന്‍ കണ്ണുകളില്ലാതെ
ആരാലുമറിയാതെ
ആരാരുമറിയാതെ
മുതുകിലെന്നും കനവും ചുമന്നൊരു
ആയുസ്സിന്‍റെ അന്ത്യം !
പെരുമഴയിലൊരു കുടയായും
പൊരിവെയിലിലൊരു തണലായും
ഓലമേഞ്ഞതെങ്കിലും
ചോരുന്നതെങ്കിലും അഭയം തന്ന
ഉടമസ്ഥനില്ലാത്ത ഈ
പഴയ കടത്തിണ്ണയോടെ
യാത്ര പറയേണ്ടതുള്ളു !
കണ്ണീരില്ലാത്തൊരു വൃദ്ധന്‍റെ
വിടവാങ്ങല്‍ !!
നന്നായിട്ടുണ്ട്
ReplyDeleteചലനങ്ങള്‍ സൃഷ്ടിക്കാത്ത ചില വിടവാങ്ങലുകള്‍ കവിതയിലൂടെ മനോഹരമാക്കി
ReplyDeleteഎന്‍റെ ആദ്യസന്ദര്‍ശനം വെറുതെയായില്ല....ഒറ്റപ്പെടലിന്‍റെ വേദനകള്‍ക്ക് നല്‍കിയ കാവ്യഭാവം നന്നായിയിരിക്കുന്നു.........
ReplyDeleteകണ്ണീര്‍ വറ്റിയതാവും അല്ലെ?
ReplyDelete