താതനില്ലാതെ ചെരിയിലൊരു
ചൊരക്കുഞ്ഞായ് പിറന്നതും
നാമമില്ലാതെ ദൂരമേറെ
വിലാപയാത്രപോല്‍ നടന്നതും
മാതൃവാത്സല്യം കൊതിച്ചും
പിതൃവാത്സല്യമാശിച്ചും
പിന്നെയീ ഇരുള്‍ മൂടിയ
ജീവിതത്തോടു ചേര്‍ന്നും
തനിയെ വീണൊരു പേരിന്‍റെ ബലത്തില്‍
ആറടി മണ്ണിന്‍റെ മേല്‍വിലാസത്തില്‍
കറയേതും പുരളാത്തൊരു ഹൃത്തിന്‍റെ ശോഭയില്‍
ഇന്ന് യൌവ്വനം തൊട്ടപ്പൊഴാണല്ലൊ
പെണ്ണെ ,
ഊഴം കാത്തധികനേരമിവിടെ നിന്നപോല്‍ ,
തിടുക്കത്തിലെന്‍റെ വികാരങ്ങളില്‍
തീക്ഷ്ണമായ നിന്‍റെ
നേത്രങ്ങളുടെ വന്‍ചുഴി വീണതും ,
ഉരുകിയൊലിക്കുന്ന ലാവ പോലെ,
നിന്‍റെ ചുണ്ടുകളുടെ തീയില്‍
ഞാന്‍ വെന്തു തുടങ്ങിയതും !
എന്റെ തിരസ്കൃതമാം നെഞ്ചിടിപ്പിലെയ്ക്ക്
അലറിയാഞ്ഞടിക്കുന്ന
കൊടുങ്കാറ്റാണ് നിന്‍റെ സ്നേഹം ,
കനലുകള്‍ പടര്‍ത്തിയത് മൂര്‍ഛിക്കുന്നു !
ശിരസ്സില്‍ ,
നരകദാഹങ്ങളില്‍ ,
കോരി ചൊരിയുന്ന മഴയായും
കറുപ്പ് മൂടിയ കല്‍ത്തുറുങ്കിലെ
തിരിയുടെ പ്രകാശമായും
ഇനിയുമെന്നും വിളങ്ങുക നീ !
നിത്യദു:ഖത്തില്‍ നിന്നും
നീയെന്ന മഹായാനത്തിലേയ്ക്ക്
ഞാനൊരു സൂര്യനായ് ജ്വലിച്ചുയരട്ടെ !!
ചൊരക്കുഞ്ഞായ് പിറന്നതും
നാമമില്ലാതെ ദൂരമേറെ
വിലാപയാത്രപോല്‍ നടന്നതും
മാതൃവാത്സല്യം കൊതിച്ചും
പിതൃവാത്സല്യമാശിച്ചും
പിന്നെയീ ഇരുള്‍ മൂടിയ
ജീവിതത്തോടു ചേര്‍ന്നും
തനിയെ വീണൊരു പേരിന്‍റെ ബലത്തില്‍
ആറടി മണ്ണിന്‍റെ മേല്‍വിലാസത്തില്‍
കറയേതും പുരളാത്തൊരു ഹൃത്തിന്‍റെ ശോഭയില്‍
ഇന്ന് യൌവ്വനം തൊട്ടപ്പൊഴാണല്ലൊ
പെണ്ണെ ,
ഊഴം കാത്തധികനേരമിവിടെ നിന്നപോല്‍ ,
തിടുക്കത്തിലെന്‍റെ വികാരങ്ങളില്‍
തീക്ഷ്ണമായ നിന്‍റെ
നേത്രങ്ങളുടെ വന്‍ചുഴി വീണതും ,
ഉരുകിയൊലിക്കുന്ന ലാവ പോലെ,
നിന്‍റെ ചുണ്ടുകളുടെ തീയില്‍
ഞാന്‍ വെന്തു തുടങ്ങിയതും !
എന്റെ തിരസ്കൃതമാം നെഞ്ചിടിപ്പിലെയ്ക്ക്
അലറിയാഞ്ഞടിക്കുന്ന
കൊടുങ്കാറ്റാണ് നിന്‍റെ സ്നേഹം ,
കനലുകള്‍ പടര്‍ത്തിയത് മൂര്‍ഛിക്കുന്നു !
ശിരസ്സില്‍ ,
നരകദാഹങ്ങളില്‍ ,
കോരി ചൊരിയുന്ന മഴയായും
കറുപ്പ് മൂടിയ കല്‍ത്തുറുങ്കിലെ
തിരിയുടെ പ്രകാശമായും
ഇനിയുമെന്നും വിളങ്ങുക നീ !
നിത്യദു:ഖത്തില്‍ നിന്നും
നീയെന്ന മഹായാനത്തിലേയ്ക്ക്
ഞാനൊരു സൂര്യനായ് ജ്വലിച്ചുയരട്ടെ !!
നന്നായിരിക്കുന്നു അനാഥന്‍റെ പ്രണയം.
ReplyDeleteചില അക്ഷരങ്ങള്‍ ശ്രദ്ധിക്കുക.തെറ്റുണ്ട്
ആശംസകള്‍
നന്നായിരിക്കട്ടെ....
ReplyDelete