തെരുവിലിടയ്ക്കിടെയൊരു നിലവിളിയുടെ
പ്രകമ്പനത്തിലൂടെ മരണമാഹ്ലാദിക്കുന്നു !
വൃണങ്ങള്‍ പൊത്തി വിറകൊണ്ട വിരലുകള്‍
അവശമായ് മാടിവിളിക്കുന്ന
മരണത്തിനു പുച്ഛം !
ഇന്നലെയമ്മയുടെ മുന്‍പിലാ
കുഞ്ഞിന്നിളം ചങ്കിലൂടെ പാഞ്ഞുകയറിയ
യന്ത്രവേഗത്തിന്‍ കൊലച്ചിരിയില്‍ ,
എരിഞ്ഞ കണ്ണുകളില്‍ ,തകര്‍ന്ന നെഞ്ചില്‍ലോ
പൂണ്ടുവിളയുന്ന മരണം!
ഒരു പൂമൊട്ട് മാത്രം തനിച്ചാക്കി
പൂങ്കുല മുഴുവനായ് പിച്ചിചീന്തുന്ന
വിധിയുടെ കൈകളില് മരണമട്ടഹസിക്കുന്നു !
ശലഭങ്ങള്‍ വന്നാലും
തുള്ളിമഞ്ഞു പൊതിഞ്ഞാലും
പോയ് പോയതല്ലേ ജീവന്‍റെ പുഞ്ചിരി !
ഇനിയുമെത്ര നിലവിളികളാലെന്‍റെ
നിശബ്ദയാമങ്ങളെ ചോരയില്‍ കുളിപ്പിക്കും നീ ?
പ്രകമ്പനത്തിലൂടെ മരണമാഹ്ലാദിക്കുന്നു !
വൃണങ്ങള്‍ പൊത്തി വിറകൊണ്ട വിരലുകള്‍
അവശമായ് മാടിവിളിക്കുന്ന
മരണത്തിനു പുച്ഛം !
ഇന്നലെയമ്മയുടെ മുന്‍പിലാ
കുഞ്ഞിന്നിളം ചങ്കിലൂടെ പാഞ്ഞുകയറിയ
യന്ത്രവേഗത്തിന്‍ കൊലച്ചിരിയില്‍ ,
എരിഞ്ഞ കണ്ണുകളില്‍ ,തകര്‍ന്ന നെഞ്ചില്‍ലോ
പൂണ്ടുവിളയുന്ന മരണം!
ഒരു പൂമൊട്ട് മാത്രം തനിച്ചാക്കി
പൂങ്കുല മുഴുവനായ് പിച്ചിചീന്തുന്ന
വിധിയുടെ കൈകളില് മരണമട്ടഹസിക്കുന്നു !
ശലഭങ്ങള്‍ വന്നാലും
തുള്ളിമഞ്ഞു പൊതിഞ്ഞാലും
പോയ് പോയതല്ലേ ജീവന്‍റെ പുഞ്ചിരി !
ഇനിയുമെത്ര നിലവിളികളാലെന്‍റെ
നിശബ്ദയാമങ്ങളെ ചോരയില്‍ കുളിപ്പിക്കും നീ ?
വിലയില്ലാത്ത ജന്മങ്ങള്‍ നടുറോഡില്‍ അരഞ്ഞുതീരും
ReplyDeleteമരണമെന്ന സത്യം ഏതെല്ലാം മുഖങ്ങളില്‍ ...അനുഭവിച്ചേ അടങ്ങൂ.പിന്നെ, എന്ത് എന്നു ചിന്തിക്കുമ്പോഴാണ്...
ReplyDeleteഒരു പൂമൊട്ട് മാത്രം തനിച്ചാക്കി
ReplyDeleteപൂങ്കുല മുഴുവനായ് പിച്ചിചീന്തുന്ന
വിധിയുടെ കൈകളില് മരണമട്ടഹസിക്കുന്നു ...... Vidhivaiparithyam athu anubavikathe vayyalllo