മോചനം തേടിയുള്ള യാത്രയാണ്
മൌനത്തിന്നടരുകള്‍ !
കൂടെ, തേങ്ങലിന്‍
നരച്ച ഭാണ്ഡവും താങ്ങി
രക്തം വിയര്‍ക്കുന്നൊരു തൂലികയും !
താളം തെറ്റിയ വരികളില്‍ നിന്നും
ഉടുക്കു കൊട്ടുന്ന നെഞ്ചില്‍ നിന്നും
ചതിതീര്‍ത്ത കനല്‍ക്കാടുകളില്‍ നിന്നും
സാന്ത്വനം തേടുന്ന വിതുമ്പലുകളില്‍ നിന്നും
എന്നില്‍ നിന്നും
അജ്ഞതയുടെ ദിക്കുകളിലേയ്ക്ക് !
കരളു കാര്‍ന്നുതിന്നുന്ന
ദൈന്യo കടന്നു നീയും പോവുക
തീരത്ത് ഞാനിനിയും കണ്‍പാര്‍ത്തു നില്‍ക്കാം
ഒരു അസ്തമയ കിരണത്തിനോടൊപ്പം
ഒരു തിരയ്ക്കൊപ്പം നീയും പോയ്മറയുമ്പോള്‍ !
തിരികെ നോക്കാതെ
മിഴികള്‍ നിറയ്ക്കാതെ
ആരവങ്ങളുടെ ആഴിയിലേയ്ക്ക്
ചൂളയുടെ പഴുപ്പിലേയ്ക്ക്
ഞാനും നടക്കാം !!
മൌനത്തിന്നടരുകള്‍ !
കൂടെ, തേങ്ങലിന്‍
നരച്ച ഭാണ്ഡവും താങ്ങി
രക്തം വിയര്‍ക്കുന്നൊരു തൂലികയും !
താളം തെറ്റിയ വരികളില്‍ നിന്നും
ഉടുക്കു കൊട്ടുന്ന നെഞ്ചില്‍ നിന്നും
ചതിതീര്‍ത്ത കനല്‍ക്കാടുകളില്‍ നിന്നും
സാന്ത്വനം തേടുന്ന വിതുമ്പലുകളില്‍ നിന്നും
എന്നില്‍ നിന്നും
അജ്ഞതയുടെ ദിക്കുകളിലേയ്ക്ക് !
കരളു കാര്‍ന്നുതിന്നുന്ന
ദൈന്യo കടന്നു നീയും പോവുക
തീരത്ത് ഞാനിനിയും കണ്‍പാര്‍ത്തു നില്‍ക്കാം
ഒരു അസ്തമയ കിരണത്തിനോടൊപ്പം
ഒരു തിരയ്ക്കൊപ്പം നീയും പോയ്മറയുമ്പോള്‍ !
തിരികെ നോക്കാതെ
മിഴികള്‍ നിറയ്ക്കാതെ
ആരവങ്ങളുടെ ആഴിയിലേയ്ക്ക്
ചൂളയുടെ പഴുപ്പിലേയ്ക്ക്
ഞാനും നടക്കാം !!
:)
ReplyDeleteഎന്നേക്കുമെന്നേക്കും നീയസ്തമിച്ച ഈ ലോകത്തില്‍ നിന്നും ഞാനും പിന്തിരിഞ്ഞു നടക്കാം..
ReplyDeleteചൂളച്ചൂട്
ReplyDelete