Monday, December 17, 2012

കവിയും കവിതയും

കടലുകള്‍ താണ്ടുന്ന പക്ഷിയെപ്പോല്‍ 
നീണ്ടൊരു നിനവില്‍ ,
മുഴുകിയ മൌനത്തില്‍ ,
ഏകാന്തവേദനയിലേയ്ക്ക് 
പറന്നുയരുന്ന നിമിനേരത്തിലാണ് 
ആത്മാവ് കവിത ചുരത്തുന്നത് !
പിന്നൊരു മഴത്തുള്ളി പോലെ 
സ്പന്ദിക്കുന്ന ഹൃദയം പോലെ 
നിന്നിലേയ്ക്ക് പ്രവഹിക്കുന്നതും !
ഓരോ വരിയും 
തീരാത്ത വേദനയാണ് 
ഓരോ വാക്കും നെടുവീര്‍പ്പാണ് !
ഓരോ മനുഷ്യനും കവിയാണ്‌
ഓരോ വ്യസനവും കവിതയാണ് ! 
എന്നെ നിനക്ക് വായിക്കാം ,
വായിക്കപ്പെടാതെ 
എഴുതപ്പെടാതെ 
എത്രയോ കവിതകള്‍ 
ആത്മസംഘര്‍ഷങ്ങളില്‍ ആഴങ്ങളില്‍ 
പിടഞ്ഞും പൊള്ളിയും മരിക്കുന്നു !! 

4 comments:

  1. "വായിക്കപ്പെടാതെ
    എഴുതപ്പെടാതെ
    എത്രയോ കവിതകള്‍
    ആത്മസംഘര്‍ഷങ്ങളില്‍ ആഴങ്ങളില്‍
    പിടഞ്ഞും പൊള്ളിയും മരിക്കുന്നു !! "
    അര്‍ത്ഥം നിറഞ്ഞ വരികള്‍
    ആശംസകള്‍

    ReplyDelete
  2. ഓരോ വാക്കും നെടുവീര്‍പ്പാണ് !
    ഓരോ മനുഷ്യനും കവിയാണ്‌
    ഓരോ വ്യസനവും കവിതയാണ് !
    എന്നെ നിനക്ക് വായിക്കാം ........

    ReplyDelete
  3. ഓരോ കവിതയും കവിക്ക്‌ പ്രിയപ്പെട്ടതാണ്..മറ്റുള്ളവര്‍ താളുകള്‍ മറിച്ചാലും

    ReplyDelete