Tuesday, December 4, 2012

പ്രിയ ദു:ഖമേ

കാലത്തിന്‍ മണ്‍ഭിത്തിയിലൂടൊ-
-ലിച്ചിറങ്ങുന്ന മഴക്കാലസന്ധ്യയിലൊന്നില്‍
കാതിലൊരു ഭീകരമുഴക്കമായ് മാറിയ
പ്രിയ ദു:ഖമേ ,
ഹൃത്തില്‍ നീ വിതച്ച
നാരായമുള്ളില്‍ ചവുട്ടിയെന്‍
ഇന്നുകള്‍ക്ക് വല്ലാത്ത നോവ്‌ !
വിറയാര്‍ന്ന ചുണ്ടുകളാല്‍
പ്രിയ ദു:ഖമേ ,
നീയെന്‍റെ മനസ്സിലേയ്ക്കുറ്റു
നോക്കുന്നുവോ ?
എന്തു നുണയാണ്
എന്‍റെ  നെഞ്ചിന്‍ നീറ്റലിനോട്
നിനക്കിന്നോതാനുള്ളത് ?
ഏതു തമോഭൂവിലാണ്
സത്യം ശ്വാസംകിട്ടാതെ പിടഞ്ഞത് ?
നരകത്തിന്‍റെ നിഴലില്‍
ഇഴഞ്ഞുകയറുന്ന ഭ്രാന്തില്‍ ,
വ്യഥയില്‍ ,
അഗ്നിയിലെവിടെയോ
ഒരു ഘടികാരമുനയില്‍
തറച്ചിരിക്കുകയാവാം ചിരിത്തുണ്ടുകള്‍ !
വരിയില്‍ ,
വാക്കില്‍ ,
പാട്ടില്‍ ,
കടപുഴകിയൊഴുകുന്ന പ്രിയ ദു:ഖമേ,
നീ തേടിയലയുന്ന തീരമീ
ശീതമാം മരണമോ ??

3 comments:

  1. ദുഃഖം പ്രിയം

    ReplyDelete
  2. വരിയില്‍ വാക്കില്‍ പാട്ടില്‍ ദുഃഖം കടപുഴകിയൊഴുകുന്നു,പക്ഷെ തീരങ്ങളില്‍ ജീവിതപ്പച്ചകളാണല്ലോ കാണുന്നത്.

    ReplyDelete
  3. "ദു:ഖമേ നിനക്കു പുലര്‍ക്കാല വന്ദനം...കാലമേ ....."

    ReplyDelete