Monday, July 16, 2012

എന്നിലോതുങ്ങാത്ത ഓര്‍മ്മകള്‍

കടലിന്‍റെ  ആഴവും ,ആകാശത്തിന്‍റെ
വിശാലതയുമുണ്ടായിരുന്നിട്ടും
ഓര്‍മ്മകള്‍ എന്നില്‍ നിന്നും
കണ്ണീരായി പുറത്തേയ്ക്കൊഴുകുന്നു !
എന്നില്‍ മാത്രമൊതുങ്ങാതെ ഓരോ
രാത്രികളും ഈറനണിയുന്നു !
പുസ്തക താളുകളില്‍ ഞാന്‍
ആകാശം കാണാതൊളിപ്പിച്ച
മയില്‍‌പ്പീലി കുഞ്ഞുങ്ങള്‍ പോലുമാ
കണ്ണീരിന്‍റെ ഭാരം ചുമക്കുന്നു  !

1 comment:

  1. നീ കരയുമ്പോള്‍ നിന്നോടൊപ്പം കണ്ണ് നനയ്ക്കാന്‍ നിന്റെ മയില്‍‌പീലി തുണ്ടുകളെങ്കിലും ഇല്ലേ... !!
    പുസ്തക താളുകളില്‍ ഞാന്‍ ഒളിപ്പിച്ചു വെച്ച മയില്‍പ്പീലികള്‍ പോലും എന്നെ വേണ്ടാന്നു പറഞ്ഞു, എന്നേ എവിടെക്കോ പറന്നു പോയി...!!

    ReplyDelete