Wednesday, July 11, 2012

ആമ്പല്‍കുരുന്ന്


പെയ്തോഴിഞ്ഞൊരു മേഘശകലങ്ങള്‍ക്ക് താഴെ 
ആരാരും കാണാതെ വിടര്‍ന്നൊരു ആമ്പല്‍കുരുന്ന് !
നിലാവിന്റെ മാസ്മരികതയില്‍ സ്വയം മറന്ന് 
പ്രണയം കൈമാറിയ തെറ്റിന്, 
പകലിന്റെ ശാപമേറ്റു വാങ്ങിയ സൌന്ദര്യം !
പകലന്തിയോളം കൂമ്പി നിന്ന് 
നിലാവിനെ മാത്രം പൂജിക്കുന്ന 
നിശാപുശ്പത്തിനു വെയില്‍  നാളങ്ങളില്‍ 
നൃത്തമാടുന്ന നിന്റെ വര്‍ണ്ണചിറകുകളെ 
പ്രണയിക്കാന്‍ അനുവാദമില്ല !

3 comments:

  1. അനുവാദമില്ലാത്ത പ്രണയമുണ്ടോ?? പ്രണയിക്കപ്പെടാന്‍ അനുവാദം വേണമെങ്കില്‍ സാധ്യമോ പ്രണയം? അനുവാദമില്ലാത്ത സ്നേഹമല്ലേ നിശാഗന്ധീ പ്രണയം? നിശാപുഷ്പങ്ങലോട് ഇത്രയേറെ സ്നേഹമോ, നിശാഗന്ധിക്ക്?!

    ReplyDelete
    Replies
    1. ചിലതങ്ങനെയാണ് നിത്യഹരിതേ .. സ്വന്തം മനസാക്ഷിയുടെ അനുവാദം ഇല്ലാതെ നമുക്കൊന്നും ചെയ്യുവാനാവില്ല !
      ഹ്മം... നിശാപുഷ്പങ്ങളോട് വല്ലാത്ത പ്രണയമാണ്... :)

      Delete
  2. കവിതപ്പെയ്ത്ത് തുടരുകയാണല്ലോ...

    (നോക്കിയിരുന്നില്ലെങ്കില്‍ തുള്ളികള്‍ മിസ് ആകും
    ഇത് ഇപ്പഴാണ് കണ്ടത്)

    ReplyDelete