Friday, December 14, 2012

പഴയ കുളം

നിശ്ചലമായ കുളപ്പടവിലെ ശൂന്യതയെ 
ഓര്‍മ്മകളുടെ ചെറുകല്ലുകള്‍ക്കൊണ്ട് 
നോവിക്കാന്‍ ,
കുഞ്ഞോളങ്ങളാല്‍ തരളിതമാക്കാന്‍ ,
ആഴങ്ങളുടെ മഹാമൌനത്തെ 
വാചാലമാക്കാന്‍,
ഞാനെത്തെമ്പോഴെല്ലാം ,
തെളിനീരിന്‍റെ വിശാലതയില്‍ 
ആരൊക്കെയോ പറഞ്ഞുപോയ 
കഥകളുടെ കണ്ണീര്‍പ്പാടുകളും 
കാണാറുണ്ടായിരുന്നു !
കിനാവുരുകിയ തീരാത്തേങ്ങലിന്‍റെ 
മാറ്റൊലി കാറ്റും 
പറഞ്ഞുകേള്‍പ്പിക്കാറുണ്ടായിരുന്നു !
ഏകാകിയുടെ സംഗീതം പഠിപ്പിച്ച 
പ്രകൃതിയുടെ അദ്ധ്യായങ്ങളില്‍ 
അലകളില്ലാത്ത ആ പഴയകുളവും ! 


4 comments:

  1. ഒരു ചെറുകല്ലിന് ഒരു ഒരു ജലാശയത്തിൽ തരംഗങ്ങൾ സൃഷ്ടിക്കാൻ സാധിക്കും.....ചിന്തകൾ മനസിനെ മഥിക്കുന്ന പോലെ

    ReplyDelete
  2. പഴയ കുളങ്ങള്‍ ഇപ്പോള്‍ അന്യമായി.
    പ്രകൃതിയുടെ അദ്ധ്യായങ്ങളില്‍ അലകള്‍ മാത്രം ബാക്കിയുണ്ട്!

    ReplyDelete
  3. പഴമകള്‍ പലതും ഓര്‍മ്മകളാകുന്നു.
    നന്നായിരിക്കുന്നു
    ആശംസകള്‍

    ReplyDelete