Sunday, July 15, 2012

ചിറകുള്ള സ്വപ്നം


സ്വപ്‌നങ്ങള്‍ ഒക്കെയും വളരെ ദൂരെയാണ് ,
അവയ്ക്കൊരു ചിറകു കൂടി ഉണ്ട് ...
ഓരോ നിദ്രയിലും എത്രയോ കാതങ്ങളാണ് 
ചിറകു കുഴയാതെ താണ്ടുന്നത് !
ഉറക്കത്തില്‍ നിന്നുമുണരുമ്പോള്‍ ,
സ്വപ്നങ്ങള്‍ക്ക് ചിറകു നല്‍കുന്ന മാലാഖ 
ഒരു വേള  മറന്നിരുന്നെങ്കില്‍ , 
നിമിഷാര്‍ഥത്തിന്‍റെ വേഗതയില്‍ 
ഞാന്‍ നിന്നെ ഒന്ന് വന്നു തൊട്ടേനെ !

1 comment:

  1. തൊടാന്‍ ഞാനും നോക്കിട്ടുണ്ട്, കഴിഞ്ഞില്ല...... ഞാന്‍ ഒരിക്കല്‍ തൊട്ടുതഴുകും ന്‍റെ സ്വപ്നങ്ങളെ .......

    ReplyDelete