കാടുകള്‍ക്കപ്പുറം ഏതൊ രാപ്പാടി പാടി….
നിദ്ര കനിയാത്ത യാമങ്ങളില്‍ ഞാനും അവള്‍ക്കൊപ്പം പാടിയിരുന്നു,
വേദന തകര്‍ത്ത കൂട്ടിനു മുന്‍പില്‍ തളര്‍ന്നിരുന്നു അവള്‍ തേങ്ങി..
എന്നും പിടയുന്ന നെഞ്ജോടെ ,
നിശയുടെ ക്രൂരമായ നോട്ടങ്ങല്‍ക്കുമുന്പില്‍ അലയാറുണ്ട് …
പിന്നീടെപ്പോഴോ എന്റെ ഇടറിയ സ്വരങ്ങള്‍ക്ക് കൂട്ടായി നിന്ന രാപ്പാടിയുടെ ഗാനം നിലച്ചു..
നീലവാനത്തിന്റെ മാറിലൂടെ അവള്‍ എവിടേക്കോ പറന്നു..
മറ്റാരുടെയോ വിരഹത്തിനു കൂട്ടായി…
അപ്പോഴും ഒന്നും അറിയാതെ കാട്ടുപൂക്കള്‍ ചിരിക്കുന്നുണ്ടായിരുന്നു.…
Created a lonely feeling.. Good.
ReplyDelete