Thursday, November 26, 2009

വറ്റാതെ....


എന്റെ ആകാശം വറ്റാതെ പെയ്യ്തിറങ്ങുന്നു,
സ്മരണകള്‍ ആര്‍ത്തിരമ്പി എന്റെ ഹൃദയത്തെ പിളര്‍ക്കുന്നു,

നരച്ച സ്വപ്നങ്ങളും, വരണ്ടുണങ്ങിയ ആത്മാവും എന്റെ ഗാനങ്ങള്‍ക്ക് താളം പിടിക്കുന്നു...
ആരോ മനസ്സിന്റെ പടിവാതിലിലൂടെ നുരക്കുന്ന പുഴുവിനെ പോലെ അരിച്ചിറങ്ങുന്നു...

എന്റെ വാക്കുകള്‍ പൊള്ളുന്ന സൂര്യനെ ഗര്‍ഭം ധരിച്ച്,
വേദനയോടെ മൌനത്തെ പ്രസവിക്കുന്നു...

1 comment:

  1. എന്റെ വാക്കുകള്‍ പൊള്ളുന്ന സൂര്യനെ ഗര്‍ഭം ധരിച്ച്,
    വേദനയോടെ മൌനത്തെ പ്രസവിക്കുന്നു... so power full words

    ReplyDelete