പാരിജാതം...
ഒരിക്കല്‍ നീ എന്റെ പ്രണയമായിരുന്നു...
പിന്നീട് നീ എന്റെ ജീവനിലേക്ക് ഒഴുകി ഇറങ്ങി..
മഴയായും പുഴയായും നീ എന്നെ നിറച്ചു...
എന്റെ മൌനത്തെ കൊണ്ടും നീ പാടിച്ചു...
ഒടുവില്‍ എന്റെ ഹൃദയം നീ ഒരു ചോദ്യചിന്നമാക്കി എന്നെ വിട്ടു പറന്നകന്നപ്പോള്‍, എങ്ങോട്ടെന്നോ എന്തിനെന്നോ അറിയാതെ,
നീ എന്നില്‍ ഉപേക്ഷിച്ച് പോയ വിഴിപ്പുഭാന്ധവും ചുമന്നു ഞാന്‍ നീങ്ങി..
വഴിയിലെപ്പോഴോ ഞാന്‍ തളര്‍ന്നു വീണതും,
ആ മുഷിഞ്ഞ ഭാണ്ഡം എന്റെ തോളില്‍നിന്നും അടര്‍ന്നു മാറിയതും ഞാന്‍ അറിഞ്ഞില്ല.... ചിതലെടുത്ത നിന്റെ ഓര്‍മകള്‍ ഇന്നെന്റെ പുതുസ്വപ്നങ്ങള്‍ക്ക് വളമാകുന്നു....
ഒരു പുതിയ പാരിജാതം കൂടി....
nice ......:)
ReplyDelete