ഒരു നാള്‍..
കത്തുന്ന തിരിനാളങ്ങള്‍ക്ക് മുന്‍പില്‍ ഞാന്‍ ഒരുനാള്‍ മയങ്ങും,
ചുറ്റിലും ഭയപ്പെടുത്തുന്ന കൂരിരുട്ടില്ലാതെ...
ഓരിയിടുന്ന നായ്‌ക്കളുടെ പരിഭവങ്ങളില്ലാതെ,
സാംപ്രാണി തിരികളുടെ നടുവില്‍ ഒരിക്കലും ഉണരാതെ ഞാന്‍ ഉറങ്ങും..
പുതിയ സ്വപ്നങ്ങളായി നിന്നില്‍ പുനര്‍ജനിക്കാന്‍.......
അറിയാത്ത പുഴയിലെ ഒഴുക്കില്‍ ഞാന്‍ അലിഞ്ഞില്ലാതാവും....
മെല്ലെ മെല്ലെ എന്റെ ഓര്‍മകളും..എന്റെ ആത്മാവും...
ഞാന്‍ എന്ന സത്യവും തുടച്ചു നീക്കപ്പെടും...
"ഉണങ്ങിയുറഞ്ഞൊരു
ReplyDeleteഓര്‍മ്മകള്‍ക്കീ
കൂദാശയുടെ അന്ത്യ വരികളായി
വരിക.."
നന്നായിരിക്കുന്നു സുഹൃത്തേ....
സ്നേഹാശംസകള്‍......