Thursday, December 27, 2012

ചിതാഭസ്മം

ഇന്നലെയൊരുമിച്ചുകണ്ട കിനാക്കളില്‍
ഇറ്റുകണ്ണീര്‍ പൊഴിച്ച് ,
അരിച്ചിറങ്ങുന്ന വിടവാങ്ങലിന്‍ തണുപ്പില്‍
ഹാ ഡിസംബര്‍ ,ഇന്നലെ നീയും !
വേനല്‍ചൂടിലിനി തനിയെ നടക്കുമ്പോള്‍
ദൂരെയെന്‍റെ ഭൂതകാലത്തിന്നോളങ്ങളില്‍
ഞാനൊഴുക്കാം മണ്‍കുടത്തില്‍ പൊതിഞ്ഞൊരു
സ്മരണതന്‍ ചിതാഭസ്മം !

8 comments:

  1. സ്മരണതന്‍ ചിതാഭസ്മം !
    നല്ല വരികള്‍ .. പക്ഷെ ഒരു സംശയം ഭൂതകാലത്തിന്റെ ഓളങ്ങളില്‍ ഒഴുക്കാം.. എന്ന് പറയുമ്പോ. അത് ശരിയാവുമോ
    ഒഴുക്കി എന്നല്ലേ..?
    ഇനി അഥവാ ഒഴുക്കിയാലും ദൂരെയുള്ള ഭൂതകാലത്തിന്റെ ഓര്‍മ്മകളില്‍ സ്മരണകള്‍ ഒഴുക്കുന്നുവെങ്കില്‍ തന്നെ അത്.. അതിലും മുന്പെയുള്ള സ്മരണകള്‍ ആവണ്ടേ ..
    സംശയം മാത്രമാണ് .. വരികളില്‍ വേറെ നിഗൂഡ അര്‍ഥങ്ങള്‍ ഒളിച്ചു വെച്ചിട്ടുണ്ടോ എന്നറിയില്ല അങ്ങനാണേല്‍ ക്ഷമിക്കുക .... ഇനിയും എഴുതുക ..ആശംസകള്‍

    ReplyDelete
  2. സ്മരണാഭസ്മം

    ReplyDelete
  3. ....പുതുവത്സരാശംസകള്‍ ....കുറെ ആയല്ലോ കണ്ടിട്ട്....എഴുത്ത് നിര്തലെ.....പ്ലീസ്...തുടര്‍ന്നും

    ReplyDelete
  4. ആശംസകള്‍ പറഞ്ഞാല്‍ മതിയാകുമോ എന്നൊരു സംശയം...
    പണ്ടാരോ പറഞ്ഞിട്ടുണ്ട് ഇവിടെ എഴുത്തിനു ഭയങ്കര വിഷയ ക്ഷാമം നേരിടുകയാണെന്ന്.... അവര്‍ നിങ്ങളെ കണ്ടില്ല എന്ന് തോന്നുന്നു.....

    ReplyDelete
  5. ഇന്നലകൾ എനിക്ക് നൽകിയ ദുഖം ചിതാഭസ്മമായി അനന്തതയിലലിഞ്ഞുചേരുമ്പോൾ

    ReplyDelete
  6. ഇന്നലകൾ എനിക്ക് നൽകിയ ദുഖം ചിതാഭസ്മമായി അനന്തതയിലലിഞ്ഞുചേരുമ്പോൾ

    ReplyDelete
  7. Interesting blog. I had seen an article about this blog on www.newsplususa.com

    ReplyDelete