നിഴലകന്ന സ്വപ്നവീഥിയില്‍
അന്തിച്ചുവപ്പു ചാര്‍ത്തി
തനിച്ചെന്നെ
കാത്തുനില്‍പ്പുണ്ടൊരുവരിക്കവിത !
അവളുടെ മിഴിയില്‍
രാവും പകലും
കെടാതെ കത്തുന്ന നിലാവിലും
ആരും കാണാതെ
മിഴിച്ചു നോക്കുന്നു മറ്റൊരു വരി !
പാതിയുരുകി
കരളിലൊരു വൃണമായി
പ്രണയം മരണമടഞ്ഞപ്പോള്‍ ,
തലയ്ക്കലൊരു പൂവിലൊരു
ഇതളായും ചിരിക്കുന്നൊരു വരി !
എല്ലുന്തി വെയില്‍കൊണ്ട്
മിണ്ടാപ്രാണികള്‍ ,
മരണം കാത്ത് നിരന്നു നില്‍ക്കുമ്പോള്‍ ,
അറിയാതൊഴുകിയ
കണ്ണീരു
വീണുടഞ്ഞതുമൊരു വരിക്കവിതയില്‍ !
വരികളോരോന്നായെന്നെ
പിന്തുടരുന്നു !
ഒരു കവിതയാവാന്‍
എനിക്ക് മുന്‍പില്‍ കൊതിച്ചു
നില്‍ക്കുകയാണീ ലോകം !
അന്തിച്ചുവപ്പു ചാര്‍ത്തി
തനിച്ചെന്നെ
കാത്തുനില്‍പ്പുണ്ടൊരുവരിക്കവിത !
അവളുടെ മിഴിയില്‍
രാവും പകലും
കെടാതെ കത്തുന്ന നിലാവിലും
ആരും കാണാതെ
മിഴിച്ചു നോക്കുന്നു മറ്റൊരു വരി !
പാതിയുരുകി
കരളിലൊരു വൃണമായി
പ്രണയം മരണമടഞ്ഞപ്പോള്‍ ,
തലയ്ക്കലൊരു പൂവിലൊരു
ഇതളായും ചിരിക്കുന്നൊരു വരി !
എല്ലുന്തി വെയില്‍കൊണ്ട്
മിണ്ടാപ്രാണികള്‍ ,
മരണം കാത്ത് നിരന്നു നില്‍ക്കുമ്പോള്‍ ,
അറിയാതൊഴുകിയ
കണ്ണീരു
വീണുടഞ്ഞതുമൊരു വരിക്കവിതയില്‍ !
വരികളോരോന്നായെന്നെ
പിന്തുടരുന്നു !
ഒരു കവിതയാവാന്‍
എനിക്ക് മുന്‍പില്‍ കൊതിച്ചു
നില്‍ക്കുകയാണീ ലോകം !
എന്നിട്ടും ലോകം എത്ര മനോഹരം!
ReplyDeleteഒരു കവിതയാവാന്‍
ReplyDeleteഎനിക്ക് മുന്‍പില്‍ കൊതിച്ചു
നില്‍ക്കുകയാണീ ലോകം !
-അത് കൊണ്ടായിരിക്കും ലെ ഇങ്ങനെ എഴുതി കൂട്ടുന്നത്?? എഴുതിക്കോ കൊതി തീരുവോളം എഴുതിക്കോ..